ശ്രീലങ്കയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവിക സേനയും
text_fieldsന്യൂഡൽഹി: ശ്രീലങ്കയിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പേമാരിയെയും മണ്ണിടിച്ചിലിനെയും തുടർന്നുണ്ടായ കൊടിയ നാശനഷ്ടങ്ങളിൽ ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേനയും. ശ്രീലങ്കയിലെ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി നാവിക സേനയുടെ കപ്പലുകൾ ഇന്ത്യ വിട്ടു നൽകി.
സൗത് ബേ ഒാഫ് ബംഗാളിൽ പ്രവർത്തിക്കുന്ന െഎ. എൻ.എസ് കിർച് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊളംബോയിലേക്ക് വഴിതിരിച്ചു വിട്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കപ്പൽ കൊളംബോയിലെത്തും. കൂടാതെ, ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും മരുന്നും, വെള്ളവുമായി വിശാഖപ്പട്ടണത്തു നിന്ന് െഎ.എൻ.എസ് ജലാശ്വനും ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. ഡോക്ടർമാരുടെ സംഘവും മുങ്ങൽ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ് ദുരന്ത നിവാരണ ഉപകകരണങ്ങളും കപ്പലിലുണ്ടാകും. ഇൗ കപ്പൽ ഇന്നു െവെകീേട്ടാ നാളെ ഉച്ചക്കോ കൊളംബോയിലെത്തും. ദുരിതാശ്വാസ സംവിധാനങ്ങളും മുങ്ങൽ വിദഗ്ധരുമായി കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ ഏഴിന് െഎ.എൻ.എസ് ശാർദുൽ കൊളംബോയിലേക്ക് പോയിട്ടുണ്ട്. ഇന്ന് രാത്രി ശാർദുൽ കൊളംബോയിലെത്തും.
ശ്രീലങ്കയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ പേമാരി നൂറുകണക്കിനു വീടുകളും റോഡുകളും തകർത്തിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 91പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 13ജില്ലകളിലായി ഏകദേശം 50,000 ജനങ്ങളെ ദുരിതം ബാധിച്ചു. 8000ഒാളം പേർ ദുരിതബാധിത പ്രദേശത്തു നിന്ന് പാലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.