നാവികസേനയിൽ സ്മാർട്ട്ഫോൺ, ഫേസ്ബുക്ക് നിരോധനം
text_fieldsന്യൂഡൽഹി: നാവിക സേനാംഗങ്ങൾ സ്മാർട്ട് ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്. നാവിക മേഖലകളിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കരുതെന്നാണ് ഡിസംബർ 27ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
നാവിക താവളങ്ങൾ, നിർമാണ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ സ്മാർട്ട് ഫോണോ മറ്റ് സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കരുത്. യുദ്ധക്കപ്പലുകളിലും സ്മാർട്ട്ഫോണിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്ത്രപ്രധാന വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ചോരുന്നത് തടയാനാണ് നടപടി.
മെസേജിങ് ആപ്പുകൾ, നെറ്റ്വർക്കിങ്, േബ്ലാഗിങ് എന്നിവയും ഇ -കൊമേഴ്സ് സൈറ്റുകൾ ഉപയോഗിക്കുന്നതും വിവരങ്ങൾ പങ്കുവെക്കുന്നതും വെബ്‌സൈറ്റിനാവശ്യമായ ഫയലുകള്‍ സെര്‍വറിലേക്ക് ലോഡുചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 20ന് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിശാഖപ്പട്ടണത്തിൽ നിന്നും എട്ട് നാവിക ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. തുടർന്ന് ആന്ധ്രാപ്രദേശ് രഹസ്യാന്വേഷണ വിഭാഗം നാവിക രഹസ്യാന്വേഷണ ഏജൻസിയുമായും കേന്ദ്ര ഏജൻസിയുമായും സഹകരിച്ച് അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിൽ പാകിസ്താനുമായി ബന്ധപ്പെട്ട ചാരപ്രവർത്തനം നടത്തുന്ന റാക്കറ്റുകൾ സജീവമാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് തന്ത്രപ്രാധാന മേഖലകളിൽ സോഷ്യൽ മീഡിയ, സ്മാർട്ട് ഫോൺ ഉപയോഗം വിലക്കി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.