അഗ്നിവീറിന്റെ ആദ്യ ബാച്ച് ഒരുങ്ങി; നാവിക സേനയുടെ ഭാഗമായത് 2585 പേർ
text_fieldsന്യൂദൽഹി: നാലുമാസത്തെ പരിശീലനത്തിന് ശേഷം പ്രഥമ അഗ്നിവീർ നാവിക സേന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു. കഴിവുകളും കരിയറിൽ മികവ് പുലർത്താനുള്ള പ്രതിബദ്ധതയും വികസിപ്പിക്കണമെന്നും രാഷ്ട്രനിർമ്മാണത്തിന് നാവികസേനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2022 നംവബറിൽ ഐഎൻഎസ് ചിൽക്കയിലാണ് പ്രഥമ ബാച്ച് പരിശീലനം തുടങ്ങിയത്. 2585 പേരാണ് അഗ്നിവീർ നാവിക സേനയുടെ ഭാഗമായത്. ഇതിൽ 273 പേർ വനിതകളാണ്. നാവികസേനയുടെ കപ്പലുകളിലാണ് ഇവരെ നിയോഗിക്കുക. പി.ടി. ഉഷ, മിഥാലി രാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മികച്ച പുരുഷ അഗ്നിവീറുകളായി അമലകാന്തി ജയറാം, പി. അജിത്ത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് ചീഫ് ഓഫ് നേവൽ സ്റ്റാഫ് റോളിംഗ് ട്രോഫിയും സ്വർണ്ണ മെഡലും സമ്മാനിച്ചു. മികച്ച വനിതാ അഗ്നിവീറായി കുഷിയെ പ്രഖ്യാപിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി ഏകലവ്യ ഡിവിഷനും റണ്ണേഴ്‌സ് അപ്പ് ട്രോഫി അംഗദ്, ശിവജി ഡിവിഷനുകൾക്കും നാവികസേനാ മേധാവി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.