ഐ.ക്യു ടെസ്റ്റിൽ 162; ഐൻസ്റ്റീനെ പിന്നിലാക്കി ഇന്ത്യൻ വിദ്യാർഥിനി
text_fieldsലണ്ടൻ: ലോകം കണ്ട അദ്ഭുത ശാസ്ത്രപ്രതിഭകളായ ആൽബർട്ട് െഎൻസ്റ്റീനെയും സ്റ്റീഫൻ േഹാക്കിങ്ങിനെയും പിന്നിലാക്കുന്ന െഎ.ക്യു(ഇൻറലിജൻസ് കോഷൻറ്-മനുഷ്യബുദ്ധിയുടെ മാനകം)വുമായി ഇന്ത്യൻ വിദ്യാർഥിനി. ചെഷയർ കൗണ്ടിയിൽ താമസിക്കുന്ന രാജ്ഗൗരി പവാറാണ് പ്രശസ്തമായ ബ്രിട്ടീഷ് മെൻസ െഎ.ക്യു ടെസ്റ്റിൽ 162 പോയൻറ് നേടി മിന്നുംതാരമായത്.
18 വയസ്സിൽ താഴെ ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന െഎ.ക്യു നിലവാരമാണിതെന്ന് മെൻസ അധികൃതർ പറഞ്ഞു. ലോകത്താകെ 20,000 പേർക്ക് മാത്രമാണ് 162 എന്ന സ്കോർ നേടാൻ കഴിഞ്ഞിട്ടുള്ളത്. മെൻസ െഎ.ക്യു ടെസ്റ്റിൽ പെങ്കടുത്തവരിൽ ഒരു ശതമാനമാണ് 140 പോയൻറ് നേടി പരമാവധി ബുദ്ധിക്ക് ഉടമകളായത്. ഇതിൽ 162 നേടിയ രാജ്ഗൗരി െഎൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവരുടെ െഎ.ക്യുവിനേക്കാൾ രണ്ട് പോയൻറാണ് കൂടുതൽ നേടിയത്. ടെസ്റ്റിനുമുമ്പ് കുറച്ച് സമ്മർദം തോന്നിയിരുന്നെങ്കിലും നല്ല പ്രകടനം കാഴ്ചവെക്കാനായെന്ന് അവർ പറഞ്ഞു.
162 പോയൻറ് നേടിയതിനെതുടർന്ന് ബ്രിട്ടീഷ് മെൻസ െഎ.ക്യു സൊസൈറ്റിയിലെ അംഗമാകാനുള്ള ഭാഗ്യവും രാജ്ഗൗരിക്ക് ലഭിച്ചു. സ്കൂളിലെ അധ്യാപകരുടെ പരിശ്രമവും അവിടെ നിന്നുള്ള പ്രോത്സാഹനവും കൊണ്ടാണ് മകൾക്ക് ഇൗ നേട്ടം കൈവരിക്കാനായതെന്ന് രാജ്ഗൗരിയുടെ പിതാവ് ഡോ. സൂരജ്കുമാർ പവാർ പറഞ്ഞു. ആൾട്രിൻചാം ഗ്രാമർ (ഗേൾസ്) സ്കൂളിലെ വിദ്യാർഥിനിയാണ് രാജ്ഗൗരി. എല്ലാവരും അതീവ സന്തോഷത്തിലാണെന്നും വലിയ കാര്യങ്ങൾ രാജ്ഗൗരിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായും സ്കൂളിലെ കണക്ക് അധ്യാപകൻ ആൻഡ്രു ബാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.