കൊലപാതക കേസിൽ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവുശിക്ഷ
text_fieldsസിംഗപ്പൂർ: ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജന് തടവുശിക്ഷ. 25കാരനായ ഷർവിൻ ജെ. നായർക്ക് ആണ് ഒരു വർഷവും എട്ടാഴ്ചയും കോടതി ശിക്ഷ വിധിച്ചത്.
കൂടാതെ, 2,000 സിംഗപ്പൂർ ഡോളർ പിഴയും ചുമത്തി. കൊലപാതകത്തിൽ പങ്കാളിയായ പ്രതി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
ഓർച്ചാർഡ് റോഡിലെ ഹോട്ടലിലുണ്ടായ വഴക്കിനെ തുടർന്നാണ് മുഹമ്മദ് ഇസ്രത്ത് മുഹമ്മദ് ഇസ്മാഈൽ എന്ന ആൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ പത്തു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മറ്റൊരു ഇന്ത്യൻ വംശജനായ അശ്വിൻ പാച്ചൻപിള്ള സുകുമാരനെതിരെ (29) കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇസ്രത്തിനെ കൊലപ്പെടുത്തിയത് അശ്വിൻ ആണെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രകോപനം കൂടാതെ ഉപദ്രവിച്ച കുറ്റത്തിന് മൂന്ന് വർഷം വരെ തടവോ 5,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് സിംഗപ്പൂരിലെ ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.