Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2021 6:20 PM GMT Updated On
date_range 5 Nov 2021 2:00 AM GMTഅതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികർ
text_fieldsbookmark_border
ന്യൂഡൽഹി: അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്തൽ പാലത്തിൽ വെച്ചാണ് ഇരു രാജ്യത്തിന്‍റെയും സൈനികർ പരസ്പരം മധുര കൈമാറ്റം നടത്തിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ മറ്റ് അതിർത്തികളിലും ദീപാവലി മധുര കൈമാറ്റം നടന്നു.
ഗുജറാത്തിലെ ഇന്ത്യാ - പാക് അതിർത്തിയിലും വാഗാ അതിർത്തിയിലും രാജസ്ഥാനിലെ ബാർമെർ മേഖലയിലും ഇരു സൈനികരും മധുര കൈമാറ്റം നടത്തി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലും ഇരുവിഭാഗ സൈന്യങ്ങൾ മധുരം കൈമാറി.ഈദ്, ഹോളി, ആഘോഷ വേളകളിലും ഇത്തരത്തിൽ മധുര വിതരണം പരസ്പരം നടത്താറുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story