യു.എന്നിൽ മോദിയുടെ പ്രസംഗം 'കേട്ടതിൽ' അധികവും കസേരകൾ; ഗ്ലോബൽ ലീഡറുടെ പ്രസംഗത്തിന് ആള് പോരെന്ന പരിഹാസവുമായി നെറ്റിസൺസ്
text_fieldsയു.എന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചത് ആളൊഴിഞ്ഞ കസേരകളെന്ന് പരിഹാസം. വിദേശയാത്രകഴിഞ്ഞ് തിരിച്ചെത്തിയ മോദിക്ക് സംഘപരിവാർ സ്വീകരണം ഒരുക്കുന്നതിനിടെയാണ് പരിഹാസവുമായി ട്രോളന്മാർ ഇറങ്ങിയത്. മോദിയെ ഗ്ലാബൽ ലീഡർ എന്നുപറഞ്ഞാണ് ബി.ജെ.പിക്കാർ വരവേറ്റത്. എന്നാൽ യാത്രയിൽ മോദി നേരിട്ട അവഗണനകൾ എണ്ണിപ്പറയുകയാണ് നെറ്റിസൺസ് ഇപ്പോൾ.
'അമേരിക്കയിൽ ചെന്നപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ ഒരു ഡെപ്യൂട്ടി സെക്രട്ടറി മാത്രം വന്നു. സാധാരണ കാണാൻ ലൈൻ നിൽക്കുന്ന അമേരിക്കൻ വ്യവസായികൾ മൈൻഡ് ചെയ്തില്ല. അമേരിക്കൻ വൈസ് പ്രസിഡൻറിനെ കാണാൻ ചെന്നപ്പോൾ അവർ ജനാധിപത്യത്തെ കുറിച്ച് ക്ലാസ് എടുത്തു. പ്രസിഡൻറിനെ കാണാൻ ചെന്നപ്പോൾ ഇതുവരെ ഉണ്ടാകാത്തത് പോലെ പ്രസിഡണ്ടും ഭാര്യയും വീട്ടു വാതിൽക്കൽ സ്വീകരിക്കാൻ വന്നില്ല. തിരിച്ചിറങ്ങിയപ്പോഴും വാതിൽക്കൽ വന്ന് യാത്ര പറഞ്ഞില്ല. അതും പോരാഞ്ഞിട്ട് പ്രസിഡണ്ട് മഹാത്മാഗാന്ധിയെ കുറിച്ച് ക്ലാസ് എടുത്തു, ഇന്ത്യൻ മോഡിയായെ കളിയാക്കുകയും ചെയ്തു. യു.എന്നിൽ പ്രസംഗിച്ചപ്പോൾ കേൾക്കാൻ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു എന്നും, പ്രസംഗം കഴിഞ്ഞപ്പോൾ ആരും കൈയ്യടിച്ചില്ല എന്നും ഇപ്പോൾ കേൾക്കുന്നു. എല്ലാറ്റിനും മുകളിൽ അഞ്ജന ഓം മോദി തൊട്ടതിനും പിടിച്ചതിനും എല്ലാം നാറ്റിക്കുകയും ചെയ്തു. എല്ലാം സഹിച്ച് തിരിച്ച് വന്നപ്പോൾ പക്ഷെ ഗ്ലോബൽ ലീഡർ ആയി മാറി'-ഫിലിപ്പ് വർഗീസ് തെൻറ ഫേസ്ബുക്ക് അകൗണ്ടിൽ കുറിച്ചു.
മോദി പ്രസംഗിക്കുേമ്പാഴുള്ള ഒഴിഞ്ഞ കസേരകളുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി തെൻറ പ്രസംഗത്തിൽ പണ്ട് ചായക്കടയിലെ സഹായിയായിരുന്നെന്ന കാര്യവും എടുത്തുപറഞ്ഞിരുന്നു. ചായക്കടയിൽ പിതാവിനെ സഹായിച്ചിരുന്ന പയ്യൻ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായെന്നും അതാണീ രാജ്യത്തിെൻറ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ ജനാധിപത്യങ്ങളുടേയും മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രമായിട്ട് ഇപ്പോള്‍ 75 വര്‍ഷമായി. എങ്കിലും ഇന്ത്യക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജനാധിപത്യ ചരിത്രമുണ്ട്'-മോദി പറഞ്ഞു.
ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തിെൻറ അടയാളമാണ് ഇവിടത്തെ വൈവിധ്യം. വിവിധ ഭാഷകളും അതിന് തെളിവാണ്. ഒരിക്കല്‍ തെൻറ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന പയ്യനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ശക്തിയെയാണ് സൂചിപ്പിക്കുന്നത്'-മോദി പറഞ്ഞു.
ഭീകരതയെ രാഷ്ട്രീയ ആയുധമാക്കാമെന്ന 'പിന്തിരിപ്പൻ ചിന്ത'യുള്ള രാജ്യങ്ങൾക്കുതന്നെ അത് കടുത്ത ഭീഷണിയാകും. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പറയണമെന്ന്, ഇന്തോ-പസഫിക് മേഖലയിൽ ചൈന സൈനിക ശക്തിപ്രകടനം നടത്തുന്നതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഭീകരത പടർത്താനും ഭീകര പ്രവർത്തനങ്ങൾക്കും അഫ്ഗാനിസ്താെൻറ ഭൂമി ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കേണ്ടത് അനിവാര്യമാണ്. അഫ്ഗാനിലെ ഇപ്പോഴത്തെ സാഹചര്യം, തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കായി ഒരു രാജ്യവും മുതലെടുക്കുന്നില്ലെന്നതും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.