രാഷ്ട്രപതി ശബരിമലയിലേക്കില്ല
text_fieldsതിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിെൻറ ശബരിമല സന്ദർശനം ഒഴിവാക്കിയതായി സൂചന. സംസ്ഥാന സർക്കാറി ന് ലഭിച്ച രാഷ്ട്രപതിയുടെ പുതിയ യാത്രപദ്ധതി അനുസരിച്ച് ശബരിമല സന്ദർശനം പരിപാടിയിലില്ല. ജനുവരി ആറിന് കൊച് ചിയിലെത്തുന്ന രാഷ്ട്രപതി അടുത്തദിവസം ലക്ഷദ്വീപിേലക്ക് പോകും. ഒമ്പതിന് മടങ്ങിയെത്തി നേരെ ന്യൂഡൽഹിയിലേക ്ക് തിരിക്കും. രാഷ്ട്രപതി ശബരിമല സന്ദർശിക്കാനെത്തിയാൽ സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
രാഷ്ട്രപതിക്ക് സന്നിധാനത്ത് എത്താൻ ഹെലിപാഡ് ഒരുക്കാൻ നീക്കം നടക്കുന്നത് പണ്ടിത്താവളത്തെ വാട്ടർ ടാങ്കുകൾക്ക് മുകളിലാണ്. ഇത് അപ്രായോഗികമെന്നാണ് പത്തനംതിട്ട എസ്.പി റിപ്പോർട്ട് നൽകിയത്. ടാങ്കുകളുടെ ബലം സംബന്ധിച്ചും ആശങ്കയുണ്ട്. രാഷ്ട്രപതിയുടെ സംഘത്തിൽ മൂന്ന് ഹെലികോപ്ടറുകളാണ് ഉണ്ടാവുക. മൂന്നെണ്ണം ഇറങ്ങാനുള്ള സൗകര്യം സന്നിധാനത്തില്ല.
അത്യാവശ്യ സന്ദർഭങ്ങളിൽ ഹെലികോപ്ടർ ഇറങ്ങാൻകൂടി ലക്ഷ്യമിട്ടാണ് വാട്ടർ ടാങ്കുകൾ നിർമിച്ചത്. ദേവസ്വം മരാമത്ത് വിഭാഗമാണ് നിർമാണം നടത്തിയത്. ടാങ്കുകൾക്ക് എത്രത്തോളം ഉറപ്പുണ്ടെന്ന കാര്യത്തിൽ ദേവസ്വം ബോർഡിനുതന്നെ സംശയമുണ്ട്. നാലുവർഷം മുമ്പാണ് നിർമാണം പൂർത്തിയായത്. സന്നിധാനത്തെ ഏറ്റവും ഉയർന്ന സ്ഥലമാണ് പാണ്ടിത്താവളം.
ദേവസ്വം മരാമത്ത് നടത്തുന്ന നിർമാണങ്ങളൊന്നും ഇൗടുനിൽക്കാറില്ല. കഴിഞ്ഞവർഷം നിർമാണം പൂർത്തിയായ ദർശൻ കോപ്ലക്സിൽപോലും ഇപ്പോൾ സിമൻറ് ഇളകിത്തുടങ്ങി. അതിനാലാണ് ടാങ്കുകളുടെ ഈടിൽ സംശയം ഉയരുന്നത്. പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്കുകൾ കൂറ്റൻ മരങ്ങൾക്ക് മധ്യേയാണ്. ഇവിടേക്ക് ഹെലികോപ്ടറുകൾക്ക് കൂട്ടത്തോടെ കടന്നുവരാനാവില്ല. കൊടുംകാടായതിനാൽ ഹെലികോപ്ടറുകൾ വരുന്നത് വന്യമൃഗങ്ങളെ ഭയചകിതരാക്കും.
നിലക്കലിൽ രണ്ട് ഹെലിപാഡുകൾ മാത്രമാണുള്ളത്. മൂന്നെണ്ണം ഇറങ്ങാൻ അവിടെയും സൗകര്യമില്ല. നിലക്കലിൽനിന്ന് പമ്പവരെ 23 കിലോമീറ്ററുണ്ട്. ഇത്രയും ദൂരം കാറിൽ സഞ്ചരിക്കേണ്ടിവരും. പിന്നീട് പമ്പയിൽനിന്ന് അഞ്ച് കിലോമീറ്റർ മലകയറുകയും വേണം. അതിനുള്ള ശാരീരികക്ഷമത രാഷ്ട്രപതിക്ക് ഉള്ളതായി കരുതുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.