രാഷ്ട്രപതി ഇത്യോപ്യയിൽ
text_fieldsആഡിസ് അബബ: പ്രഥമ വിദേശ സന്ദർശനത്തിെൻറ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇത്യോപ്യയിലെത്തി. ജിബൂതി സന്ദർശിച്ചശേഷമാണ് അദ്ദേഹം ആഡിസ് അബബയിലെത്തിയത്. 45 വർഷത്തിനിടെ ഇവിടെയെത്തുന്ന ആദ്യ രാഷ്ട്രപതിയാണ് കോവിന്ദ്. 1972ൽ വി.വി. ഗിരി സന്ദർശനം നടത്തിയിരുന്നു. വിമാനത്താവളത്തിൽ കോവിന്ദിന് ഉൗഷ്മള സ്വീകരണം ലഭിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും.
നേരത്തെ, ജിബൂതി സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു. ജിബൂതി സന്ദർശിക്കുന്ന ആദ്യ രാഷ്ട്രപതിയാണ് കോവിന്ദ്. 2015ൽ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് യമനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരുന്നതിൽ സഹായിച്ച ജിബൂതിക്ക് രാഷ്ട്രപതി നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.