കള്ളപണത്തിനെതിരെ ഇന്ത്യൻ റെയിൽവേയും
text_fieldsന്യൂഡൽഹി: കള്ളപണത്തിനെതിരെ ഇന്ത്യൻ റെയിൽവേയും നിലപാട് ശക്തമാക്കുന്നു. ഇനി മുതൽ റിസർവേഷൻ ടിക്കറ്റുകൾ എടുക്കുന്നവർ ബാങ്ക് അക്കൗണ്ട് നമ്പർ കൂടി നൽകണം. ഉയർന്ന തുകക്ക് ടിക്കറ്റ്ബുക്ക് ചെയ്ത് അത് റദ്ദാക്കി കള്ളപണം വെളുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതിെൻറ പശ്ചാതലത്തിലാണ്റെയിൽവേയുടെ നടപടി.
നോട്ടുകൾ പിൻവലിച്ചുകൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം വന്നതിനു പിന്നാലെ നിരവധി പേർ റെയിൽവേയിൽ വൻതുകക്ക് ടിക്കറ്റ്ബുക്ക്ചെയ്യുകയും പിന്നീട് അത്റദ്ദാക്കുകയും ചെയ്തിരുന്നു. നേരത്തെ ഒാൺൈലൻ വഴി ബുക്ക്ചെയ്തിരുന്ന ടിക്കറ്റുകൾക്കു മാത്രമേ ബാങ്ക്അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടതായുള്ളു ഇനി മുതൽ കൗണ്ടറുകൾ വഴി ബുക്ക്ചെയ്യുന്ന റിസർവേഷൻ ടിക്കറ്റുകൾക്കും ബാങ്ക്അക്കൗണ്ട്വിവരങ്ങൾ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.