തൊഴിലില്ലാ രാജ്യത്ത് നിയമനമില്ലാ െറയിൽവേ
text_fieldsകൊച്ചി: യുവസമൂഹം തൊഴിലില്ലായ്മയിൽ വലയുന്ന രാജ്യത്ത് ഇന്ത്യൻ റെയിൽവേയിലെ ഗസറ്റഡ് റാങ്ക് തസ്തികകളിൽ 20 ശതമാനവും ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ രേഖ. വിവിധ റെയിൽവേ ഡിവിഷനുകളിലും വിഭാഗങ്ങളിലുമായി 3223 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. 40 ഡിവിഷൻ/ വിഭാഗങ്ങളിലായാണ് ഈ ഒഴിവുള്ളത്. എന്നാൽ, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതെന്ന ചോദ്യത്തിന് മറുപടി നൽകിയിട്ടില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽനിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ.
- ഇന്ത്യൻ റയിൽവേയിൽ ആകെ തസ്തികകൾ: 12 ലക്ഷം
- ആകെ ഒഴിവ്: 2.74 ലക്ഷം (2023)
- ആകെ ഗസറ്റഡ് തസ്തികകൾ: 15,762
- കൂടുതൽ ഒഴിവ് ഈസ്റ്റേൺ, നോർത്തേൺ സോണുകളിൽ
- ഏറ്റവുമധികം ഗസറ്റഡ് തസ്തികകൾ നോർത്തേണിൽ: 1367
ഇതിനു പുറമെ, റെയിൽവേ ബോർഡിൽ (ആർ.ബി) 96 ഗസറ്റഡ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ആർ.പി.എഫുകാർക്ക് പരിശീലനം നൽകുന്ന ജെ.ആർ.ആർ പി.എഫിൽ മൂന്ന്, ട്രാക്ക് വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോർ (സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻ) വിഭാഗത്തിൽ 104 എന്നിങ്ങനെയും വിവിധ പ്രൊഡക്ഷൻ യൂനിറ്റുകളായ പി.എൽ.ഡബ്ല്യു, ആർ.സി.എഫ്, ഐ.സി.എഫ്, എം.സി.എഫ്, ആർ.ഡബ്ല്യു.എഫ് എന്നിവിടങ്ങളിലെല്ലാം ഒഴിവുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.