മുതൽമുടക്കാൻ സ്വകാര്യ സ്ഥാപനങ്ങളില്ല; സ്റ്റേഷൻ നവീകരണം റെയിൽവേ നേരിട്ട് നടത്തും
text_fieldsന്യൂഡൽഹി: കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ നവീകരണ പ്രവർത്തനങ്ങൾ വരുന്നു. കോഴിക്കോട്, പാലക്കാട്, എറണാകുളം ജങ്ഷൻ, കോട്ടയം, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ 20 കോടി രൂപവരെ മുതൽമുടക്കുന്ന വികസനത്തിനാണ് റെയിൽവേ മന്ത്രാലയത്തിെൻറ പച്ചക്കൊടി.
ഷോപ്പിങ് കോംപ്ലക്സ്, പുതിയ പ്ലാറ്റ്േഫാം, കാത്തിരിപ്പു മുറി, വിമാനത്താവള മാതൃകയിലുള്ള പ്രവേശന-പുറത്തിറങ്ങൽ സൗകര്യങ്ങൾ, എലിവേറ്റർ, യാത്രക്കാർക്ക് വിവരങ്ങൾ നൽകാനുള്ള നൂതന അനൗൺസ്മെൻറ് സംവിധാനം എന്നിവ നവീകരണത്തിെൻറ ഭാഗമാണ്. ഒരു വർഷത്തിനകം പണി പൂർത്തിയാക്കണമെന്ന് മന്ത്രാലയം എല്ലാ മേഖലാ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം, സ്ഥലത്തിെൻറ സാംസ്കാരിക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന നിർമാണവും നടക്കും. രാജ്യത്തെ 91 സ്റ്റേഷനുകൾ ഇത്തരത്തിൽ നവീകരിക്കുേമ്പാൾ ആഗ്ര സ്േറ്റഷനിൽ താജ്മഹൽ മാതൃകയിലുള്ള നിർമാണങ്ങൾ ഉണ്ടാവും. കെട്ടിടം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുേമ്പാൾ റെയിൽ ഭൂവികസന അതോറിറ്റി ഇക്കാര്യം ശ്രദ്ധിക്കും.
റെയിൽവേ സ്വന്തംനിലക്കാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുക. സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ നേരേത്ത നടത്തിയ ശ്രമങ്ങൾക്ക് ഉദ്ദേശിച്ച പ്രതികരണം കിട്ടിയിരുന്നില്ല. സ്റ്റേഷൻ നവീകരണത്തിനാവശ്യമായ തുക എത്രയെന്ന് ഡിവിഷനൽ റെയിൽവേ മാനേജർമാർ കണക്കാക്കി റിപ്പോർട്ട് നൽകും. ഡൽഹി, ബംഗളൂരു, പുണെ, വാരാണസി, മഥുര തുടങ്ങിയവ വികസിപ്പിക്കുന്ന സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.