കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സ്പെഷൽ ട്രെയിനുകൾ
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ, തീർഥാടകർ എന്നിവരുടെ യാത്രക്കായി സ്പെഷൽ ട്രെയിനുകൾ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ. കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയാണ് ഇത്തരത്തിൽ മടക്കി കൊണ്ടു വരുന്നത്. നേരത്തെ റോഡ് മാർഗം ഇവരെ മടക്കികൊണ്ടു വരണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. ഈ ഉത്തരവാണ് പുതുക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറുകളുടെ ആവശ്യപ്രകാരം റെയിൽവേയുടെ സോണൽ ഓഫിസർമാർക്ക് ട്രെയിനുകൾ അനുവദിക്കാം. ശാരീരിക അകലം പാലിച്ച് കർശന സുരക്ഷയോടെയാവും യാത്രക്കാരെ കൊണ്ടു പോകുക. ഒരു ബോഗിയിൽ പരമാവധി 50 യാത്രക്കാരെയാണ് അനുവദിക്കുക. യാത്രക്കാർക്കുള്ള ഭക്ഷണവും വെള്ളവും യാത്ര പുറപ്പെടുന്ന സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
വെള്ളിയാഴ്ച ആറ് സ്പെഷൽ ട്രെയിനുകൾക്കാണ് റെയിൽവേ ഇത്തരത്തിൽ അനുമതി നൽകിയത്. സെരിംഗപള്ളി-ഹാട്ടിയ, ആലുവ-ഭുവനേശ്വർ, നാസിക്-ലഖ്നോ, നാസിക്-ഭോപ്പാൽ, ജയ്പൂർ-പട്ന, ജയ്പൂർ-കോട്ട, കോട്ട-ഹാട്ടിയ എന്നീ റൂട്ടുകളിലാണ് ട്രെയിനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.