റെയിൽവേയുടെ ‘പരസ്യ ട്രെയിൻ’ വരുന്നു
text_fieldsന്യൂഡൽഹി: പരസ്യ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ ഇന്ത്യൻ റെയിൽവേയും തയാറെടുക്കുന്നു. പേടിഎം എക്സ്പ്രസ്, സാവലോൺ സ്വച്ഛ്ഭാരത് എക്സ്പ്രസ് തുടങ്ങിയ പേരുകളിൽ പുതിയ ‘പരസ്യ ട്രെയിനു’കൾ ഇറക്കാനാണ് തീരുമാനം. പൊടിപിടിച്ച് തുരുെമ്പടുത്ത കമ്പാർട്ട്മെൻറുകൾക്ക് പകരം നിറപ്പകിട്ടാർന്ന പരസ്യചിത്രങ്ങളുമായായിരിക്കും ഇത്തരം ‘ബ്രാൻഡ് ട്രെയിൻ’ ഒാടുക. കമ്പാർട്ട്മെൻറുകളുടെ അകവും പുറവും പരസ്യ ചിത്രങ്ങൾകൊണ്ട് അലംകൃതമാവും.
പ്രമുഖ കമ്പനിയായ െഎ.ടി.സിയുടെ ശുചിത്വ ഉൽപന്നങ്ങളുടെ പരസ്യമായിരിക്കും സാവലോൺ സ്വച്ഛ്ഭാരത് എക്സ്പ്രസിൽ ഉണ്ടാവുക. ഇത്തരം ഉൽപന്നങ്ങളുടെ പ്രദർശനവും കമ്പാർട്ട്മെൻറുകളിൽ ഒരുക്കും. ഒരു വർഷത്തേക്കായിരിക്കും കരാർ. ഇത് വ്യവസ്ഥാപിതമായി അഞ്ചുവർഷം വരെ പുതുക്കാനും തീരുമാനമുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ െഎ.ടി.സിയുമായി ഉടൻ കരാറിലേർപ്പെടുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പ്രീമിയർ ട്രെയിനുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ‘പരസ്യപരീക്ഷണം’ നടത്തുകയെന്നാണ് റെയിൽവേ പറയുന്നത്. പിന്നീട് രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളും പരസ്യ ട്രെയിനുകളായി മാറും.
പാസഞ്ചർ, ഗുഡ്സ് ട്രെയിനുകളിൽനിന്നുള്ള വരുമാനേത്താടൊപ്പം പരസ്യ വരുമാനവും നേടുകയെന്നതാണ് റെയിൽവേയുടെ ലക്ഷ്യം. ഇൗ സാമ്പത്തിക വർഷത്തിൽ 14,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. റെയിൽവേയുടെ പാലങ്ങളും അടിപ്പാതകളും നേരത്തേതന്നെ പരസ്യങ്ങൾക്കായി വിട്ടു നൽകുന്നുണ്ട്. ഇത് വിജയിച്ചതോടെയാണ് കമ്പാർട്ട്െമൻറുകളിൽ പരസ്യം ചെയ്യാൻ റെയിൽേവ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.