ഒറ്റ ക്ലിക്കിൽ എല്ലാം; െറയിൽവേയുടെ മെഗാ ആപ്
text_fieldsന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംയോജിപ്പിച്ച് പുതിയ മൊബൈൽ ആപ് വരുന്നു. നിലവിലുള്ള റെയിൽ ആപ്പുകളെല്ലാം സംയോജിപ്പിക്കുന്ന മെഗാ ആപ് ജൂണിൽ പുറത്തിറക്കും. ട്രെയിൻ സമയം, റദ്ദാക്കൽ, പ്ലാറ്റ്ഫോം നമ്പർ, ബെർത്ത് ലഭ്യത, ടാക്സി-ഹോട്ടൽ ബുക്കിങ്, പോർട്ടർ സേവനം, ഇ-കാറ്ററിങ് തുടങ്ങിയ വിവരങ്ങളെല്ലാം മെഗാ ആപ്പിൽ ഉണ്ടാകും.
നിലവിൽ ഇൗ സേവനങ്ങളെല്ലാം റെയിൽവേ ലഭ്യമാക്കുന്നുണ്ടെങ്കിലും പല ആപ്പുകളിലാണ് വിവരങ്ങളുള്ളത്. പുതിയ ആപ് പുറത്തിറങ്ങുന്നതോടെ ഇവയെല്ലാം ഒറ്റ ക്ലിക്കിൽ ലഭ്യമാകും. സേവനദാതാക്കൾക്കും യാത്രക്കാർക്കും കൂടുതൽ ഉപകാരപ്പെടുന്ന ആപ് വഴി 100 കോടിയുടെ വ്യാപാര ഇടപാടുകൾ നടക്കുമെന്ന്് കരുതുന്നു. ട്രെയിൻ വൈകൽ ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി ലഭ്യമാകുന്നില്ലെന്ന യാത്രക്കാരുടെ പരാതി പരിഹരിക്കാൻ പുതിയ ആപ് സഹായിക്കും. ആപ്പിെൻറ പേര് ഹിന്ദ് റെയിൽ എന്നാവാനാണ് സാധ്യത. മേരി റെയിൽ, ഇ-റെയിൽ, മൈ െറയിൽ, റെയിൽ അനുഭൂതി എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.