Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right660 ട്രെയിനുകളുടെ...

660 ട്രെയിനുകളുടെ സർവീസിന്​ കൂടി അനുമതി നൽകി റെയിൽവേ

text_fields
bookmark_border
660 ട്രെയിനുകളുടെ സർവീസിന്​ കൂടി അനുമതി നൽകി റെയിൽവേ
cancel

ന്യൂഡൽഹി: 660 ട്രെയിനുകളുടെ സർവീസിന്​ കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്​പെഷ്യൽ ട്രെയിനുകളാണ്​. അന്തർ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ്​ റെയിൽവേ തീരുമാനം.

കോവിഡിന്​ മുമ്പ്​ 1783 മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളാണ്​ സർവീസ്​ നടത്തിയിരുന്നത്​. വെള്ളിയാഴ്​ചത്തെ കണക്കനുസരിച്ച്​ ഇതിൽ 983 ട്രെയിനുകൾ സർവീസ്​ നടത്തുന്നുണ്ട്​. കോവിഡിന്​ മുമ്പുണ്ടായിരുന്ന ട്രെയിനുകളിൽ 56 ശതമാനവും സർവീസ്​ പുനഃരാരംഭിച്ചിട്ടുണ്ടെന്ന്​ റെയിൽവേ അറിയിച്ചു.

ജൂൺ ഒന്നിന്​ 800 മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളാണ് രാജ്യത്ത്​ സർവീസ്​ നടത്തിയിരുന്നത്​. ഇതിനൊപ്പം 660 ട്രെയിനുകൾക്ക്​ കൂടി സർവീസ്​ നടത്താനുള്ള അനുമതിയാണ്​ നൽകുന്നതെന്ന്​ ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇതിൽ 552 മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളും 108 അവധിക്കാല സ്​പെഷ്യൽ ​തീവണ്ടികളും ഉൾപ്പെടും. വിവിധ സോണുകൾക്ക്​ കോവിഡ്​ സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച്​ കൂടുതൽ ട്രെയിനുകളുടെ സർവീസ്​ തുടങ്ങാമെന്നും റെയിൽവേ വ്യക്​തമാക്കിയിട്ടുണ്ട്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - Indian Railways approves 660 more trains, including 108 holiday specials
Next Story