Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ റെയിൽവേ...

ഇന്ത്യൻ റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന്​ വെള്ളം വാങ്ങുന്നു

text_fields
bookmark_border
ഇന്ത്യൻ റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന്​ വെള്ളം വാങ്ങുന്നു
cancel

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന്​ വെള്ളം വാങ്ങാനൊരുങ്ങുന്നു. വെള്ളത്തി​​െൻറ ബില്ലിൽ 400 കോടി രൂപ വരെ ലാഭിക്കാനാണ്​ റെയിൽവേ ഇതുവഴി ലക്ഷ്യമിടുന്നത്​. ഉപയോഗിച്ച ജലം ശുദ്ധീകരിച്ചാവും സ്വകാര്യ കമ്പനികൾ  റെയിൽവേക്ക്​ കൈമാറുക. ഇതുവഴി രണ്ട്​ ലക്ഷ്യങ്ങളാണ്​ റെയിൽവേ മുന്നിൽ കാണുന്നത്​. ​ ഉപയോഗിച്ച ജലം ശുദ്ധികരിച്ച്​ ഉപയോഗിക്കുക വഴി വെള്ളം പരമാവധി സംരക്ഷിക്കുക. വെള്ളം വാങ്ങുന്നത്​ മൂലമുണ്ടാകുന്ന ​െചലവ്​ കുറക്കുക എന്നിവയാണ്​ റെയിൽവേ മുന്നിൽ കാണുന്ന ലക്ഷ്യങ്ങൾ.

മാർച്ച്​ 22നാകും ഇന്ത്യൻ റെയിൽവേ പുതിയ ജലനയം പ്രഖ്യാപിക്കുക. നിലവിൽ സംസ്ഥാനങ്ങളിൽ നിന്നാണ്​ റെയിൽവേ വെള്ളം വാങ്ങുന്നത്​. 4000 കോടി രൂപയാണ്​ ഇതിനായി ചിലവഴിക്കുന്നത്​. സ്വകാര്യ കമ്പനികളിൽ നിന്ന്​ ശുദ്ധീകരിച്ച വെള്ളം ഒരു ലിറ്ററിന്​ രണ്ട്​ പൈസക്ക് റെയിൽവേക്ക്​​ ലഭ്യമാവും. നിലവിൽ സംസ്ഥാനങ്ങളിൽ നിന്ന്​ ലിറ്ററിന്​ 7 പൈസ നിരക്കിലാണ്​ വെള്ളം വാങ്ങുന്നത്​.  ഇതിനൊടൊപ്പം തന്നെ മഴവെള്ള സംഭരണത്തിനുള്ള പദ്ധതിയും ഇന്ത്യൻ റെയിൽവേ തയറാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway
News Summary - Indian Railways to buy recycled water from private players to cut down bill
Next Story