Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ്​ കമ്പനിക്ക്​...

ചൈനീസ്​ കമ്പനിക്ക്​ നൽകിയ കരാർ റദ്ദാക്കി റെയിൽവേ

text_fields
bookmark_border
china
cancel

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടർന്ന്​ തുടങ്ങിയ ചൈന ബഹിഷ്​കരണം കൂടുതൽ ശക്​തമാകുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യൻ റെയിൽവേയുടെ ഉപകമ്പനിയായ ഡി.എഫ്​.സി.സി.ഐ.എൽ ചൈനീസ്​ കമ്പനിക്ക്​ നൽകിയ കരാർ റദ്ദാക്കി. ബെയ്​ജിങ്​ നാഷണൽ റെയിൽവേ റിസേർച്ച്​&ഡിസൈൻ ഇൻസ്​റ്റിട്ട്യൂട്ട്​ ഓഫ്​ സിഗ്​നൽ&കമ്മ്യൂണിക്കേഷൻ ഗ്രൂപ്പിന്​ നൽകിയ കരാറാണ്​ റദ്ദാക്കിയത്​. 

2016 ജൂണിലാണ്​ കാൺപൂർ-ദീൻദയാൽ ഉപാധ്യായ സെക്ഷനിലെ 417 കിലോമീറ്റർ ദൂരത്ത്​ സിഗ്​നലിങ്​&ടെലികമ്മ്യൂണിക്കേഷൻ ജോലികൾ നടത്തുന്നതിനായി ചൈനീസ്​ കമ്പനിക്ക്​ കരാർ നൽകിയത്​. ലോകബാങ്കിൻെറ സഹായത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​.

ജോലിയുടെ 20 ശതമാനം മാത്രമാണ്​ പൂർത്തിയായതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ റെയിൽവേ കരാർ റദ്ദാക്കിയത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിശദീകരണം പുറത്ത്​ വന്നിട്ടില്ല. നേരത്തെ ബി.എസ്​.എൻ.എല്ലിനോട്​ 4ജി സ്​പെക്​ട്രം നൽകുന്നതിന്​ ചൈനീസ്​ ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന്​ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ റെയിൽവേയും കരാർ റദ്ദാക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaymalayalam newsindia newscovid 19
News Summary - Indian Railways to cancel Chinese firm's contract in Dedicated Freight Corridor amid India-China faceoff-India news
Next Story