രാജ്യത്ത് ട്രെയിനുകളിൽ 40,000 ഐസൊലേഷൻ ബെഡുകൾ ഒരുക്കി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ട്രെയിനുകളിലെ 2500 കോച്ചുകളിൽ ഐസൊലേഷൻ വാർഡുകൾ തയാറാക്കിയതായി ഇന്ത്യൻ റ െയിൽവേ. ഏകദേശം 40,000 ബെഡുകളാണ് ട്രെയിനുകളിൽ തയാറാക്കിയത്. കുറഞ്ഞ സമയത്തിത്തിനുള്ളിൽ ഇത്രയധികം ബെഡുകൾ ഒരുക്കിയ ത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഒരു ദിവസം ശരാശരി 375 കോച്ചുകളാണ് ഐസൊ ലേഷൻ വാർഡുകളായി ഒരുക്കിയത്. രാജ്യത്തെ 133 സ്ഥലങ്ങളിൽ ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു.
നോൺ എ.സി കോച്ചുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു കോച്ചിൽ 10 ബെഡുകൾ എന്ന രീതിയിലാണ് ക്രമീകരണം. മെഡിക്കൽ ഉപദേശക സംഘത്തിെൻറ നിർദേശങ്ങൾ പാലിച്ചായിരുന്നു നിർമാണം. നാലു ടോയ്ലറ്റുകളിൽ രണ്ടെണ്ണം കുളിമുറികളാക്കി. കാബിനിലെ മിഡിൽ ബെർത്ത് എടുത്തുകളഞ്ഞ് താഴത്തെ ബെർത്താണ് േരാഗികൾക്ക് കിടക്കാനുള്ള ബെഡാക്കി മാറ്റിയത്.
ഓരോ കാബിനും പ്രത്യേകം പ്ലൈവുഡ് ഉപയോഗിച്ച് മറച്ചു.
കാബിനുള്ളിൽ ഡ്രിപ്പ് സ്റ്റാൻഡുകളും ഇലക്ട്രിക്കൽ സോക്കറ്റകളും തയാറാക്കി. കൂടാതെ ഓരോ രോഗിയുടെയും സ്വകാര്യതക്കായി മെഡിക്കൽ ഗ്രേഡിലുള്ള പ്ലാസ്റ്റിക് കർട്ടനുകൾ ഉപയോഗിച്ച് മറച്ചുമാണ് ഐസൊലേഷൻ വാർഡുകൾ തയാറാക്കിയിരിക്കുന്നത്. കൂടാതെ കാബിനിൽ ഡോക്ടർക്കും നഴ്സുമാർക്കും മുറികളും ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.