Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെ​​യി​​ൻ...

ട്രെ​​യി​​ൻ നി​​ര​​ക്ക്​  വ​​ർ​​ധി​​പ്പി​​ക്കാ​​ൻ  നി​​ർ​​ദേ​​ശ​​മി​​ല്ലെ​​ന്ന്​ കേ​​ന്ദ്രം

text_fields
bookmark_border
ട്രെ​​യി​​ൻ നി​​ര​​ക്ക്​  വ​​ർ​​ധി​​പ്പി​​ക്കാ​​ൻ  നി​​ർ​​ദേ​​ശ​​മി​​ല്ലെ​​ന്ന്​ കേ​​ന്ദ്രം
cancel

ന്യൂ​​​ഡ​​​ൽ​​​ഹി: ട്രെ​​യി​​ൻ നി​​​ര​​​ക്ക്​ വ​​​ർ​​​ധ​​​ന​​​ക്ക്​ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന്​ റെ​​​യി​​​ൽ​​​വേ സ​​​ഹ​​​മ​​​ന്ത്രി രാ​​​ജ​​​ൻ ഗൊ​െ​​​ഹെ​​​ൻ ലോ​​​ക്​​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. തി​​​ര​​​ക്ക്​ പ​​​രി​​​ഗ​​​ണി​​​ച്ച്​ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ പ്ര​േ​​​ത്യ​​​ക നി​​​ര​​​ക്ക്​ ഇൗ​​​ടാ​​​ക്കും. ഇ​​​വ​​​യി​​​ൽ ര​​​ണ്ടാം ക്ലാ​​​സി​​​ൽ 10 ശ​​​ത​​​മാ​​​ന​​​വും മ​​​റ്റു ക്ലാ​​​സു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​കം തു​​​ക ഇൗ​​​ടാ​​​ക്കും. 

സു​​​വി​​​ധ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ആ​​​ദ്യം ബു​​​ക്ക്​ ചെ​​​യ്യു​​​ന്ന 20 ശ​​​ത​​​മാ​​​നം ബെ​​​ർ​​​ത്തു​​​ക​​​ൾ​​​ക്ക്​ യാ​​​ത്ര​​​ക്കൂ​​​ലി ത​​​ത്​​​​​ക്കാ​​​ൽ നി​​​ര​​​ക്കി​​​ന്​ സ​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ, തു​​​ട​​​ർ​​​ന്നു​​​ള്ള ഒാ​​​രോ 20 ശ​​​ത​​​മാ​​​നം സീ​​​റ്റ്​/​​​ബെ​​​ർ​​​ത്തു​​​ക​​​ൾ​​​ക്കും ത​​​ത്​​​​ക്കാ​​​ൽ നി​​​ര​​​ക്കി​െ​ൻ​റ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നി​​​ര​​​ട്ടി​​​വ​​​രെ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി വ​​​ർ​​​ധി​​​ക്കും. പ്ര​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വി​െ​ൻ​റ അ​​​ടി​​​സ്​​​​ഥാ​​​ന​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​വു​​​ക​​​ൾ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
വാ​​​ത​​​രോ​​​ഗി​​​ക​​​ൾ​​​ക്ക്​ പ്ര​​​ത്യേ​​​ക ​േക്വാ​​​ട്ട​​​യോ നി​​​ര​​​ക്കി​​​ൽ ഇ​​​ള​​​വോ ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന്​ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentIndian Railwaysmalayalam newsTicket Prices
News Summary - Indian Railways Fare: No Proposal To Increase Ticket Prices, Says Government- India news
Next Story