മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് ഇനി പുതിയ നിറം
text_fieldsന്യൂഡൽഹി: ട്രെയിനുകൾക്ക് പുതിയ നിറം നൽകിയും കോച്ചുകളുടെ അകം പരിഷ്കരിച്ചും ഇന്ത്യൻ റെയിൽവേ. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ 30,000 വരുന്ന ബോഗികൾക്കാണ് പുതിയ നിറം പൂശുന്നത്. നിലവിലെ കടും നീല നിറത്തിനു പകരം തവിട്ടും ഇളം തവിട്ടും ഇടകലർത്തിയാണ് നൽകുന്നത്. കോച്ചുകളിലെ പഴയ ടോയ്ലറ്റുകളും ബയോടോയ്ലറ്റുകളും പരിഷ്കരിക്കും.
എല്ലാ സീറ്റുകൾക്കും മൊബൈൽ ചാർജർ പോയൻറ്, റീഡിങ് ലൈറ്റ്, എൽ.ഇ.ഡി ബൾബുകൾ തുടങ്ങിയവ സ്ഥാപിക്കാനുമാണ് റെയിൽവേയുടെ പുതിയ പദ്ധതി. ഇതിന്, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അനുമതി നൽകി. ഡൽഹി-പത്താൻകോട്ട് എക്സ്പ്രസിെൻറ 16 കോച്ചിനും പുതിയ നിറം പൂശി. ജൂൺ അവസാനത്തോടെ മറ്റു ട്രെയിനുകളുടെ ബോഗികൾക്കും പുതിയ നിറം നൽകും. രാജധാനി, തുരന്തോ, ശതാബ്ദി, തേജസ്, ഹംസഫർ, ഗതിമാൻ തുടങ്ങി പ്രീമിയം ട്രെയിനുകളുടെ നിറം മാറില്ല. 1990 മുതലാണ് മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കടും നീലനിറം നൽകിത്തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.