ട്രെയിനുകളിൽ തിരുമ്മൽ സേവനവുമായി റെയിൽവെ; 100 രൂപ മാത്രം
text_fieldsന്യൂഡൽഹി: 15 ദിവസം കൂടി കാത്തിരുന്നാൽ മതി. രാജ്യത്തെ ചില ട്രെയിനുകൾ ട്രാക്ക് മാറി ഓടും. യാത്രക്കാരെ സുഖിപ്പിക ്കുകയാണ് ലക്ഷ്യം. അതുവഴി റെയിൽവേയുടെ ‘പോക്കറ്റ് നിറക്കൽ’ മുഖ്യലക്ഷ്യവും. വെറുതെയിരുന്ന് മുഷിയുേമ്പാൾ ഒരു മസാജ് -അതാണ് വാഗ്ദാനം. അത് ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ലെന്നും റെയിൽവേ കരുതുന്നു. 100 രൂപയാണ് ചാർജ്.
കാലും തലയും തിരുമ്മിത്തരും. അതിനുവേണ്ടി അഞ്ചാറ് തിരുമ്മൽ വിദഗ്ധർ ട്രെയിനിൽതന്നെയുണ്ടാകും. രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് സേവനം ലഭിക്കുക. ആദ്യം നടപ്പാക്കുന്നത് ഇന്ദോറിൽനിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളിൽ. ഡറാഡൂൺ-ഇന്ദോർ എക്സ്പ്രസ്, ന്യൂഡൽഹി-ഇന്ദോർ ഇൻറർസിറ്റി, ഇേന്ദാർ-അമൃത്സർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ഇതിൽ ഉൾപ്പെടും.
റെയിൽവേയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മാധ്യമവിഭാഗം ഡയറക്ടർ രാജേഷ് വാജ്പേയി പറഞ്ഞു. വരുമാനം ഇരട്ടിപ്പിക്കാൻ വഴിയുണ്ടെങ്കിൽ പറയൂ എന്ന മന്ത്രാലയത്തിെൻറ അഭ്യർഥനക്ക് പശ്ചിമ റെയിൽവേക്കു കീഴിലെ രത്ലം ഡിവിഷനാണ് കിടിലൻ ഐഡിയ അവതരിപ്പിച്ചത്. കേട്ടപാടെ റെയിൽവേ അതു നടപ്പാക്കി.
തിരുമ്മൽ യാത്രക്ക് സുഖം കൂട്ടുമെന്ന് മാത്രമല്ല, യാത്രക്കാരുടെ എണ്ണം കൂട്ടുമെന്നും റെയിൽവേ കരുതുന്നു. 20 ലക്ഷം രൂപയുടെ വാർഷിക വരുമാന വർധനയാണ് തിരുമ്മലിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി കൂടുതൽ കിട്ടുന്ന യാത്രക്കാരിൽനിന്ന് 90 ലക്ഷം രൂപ ഒരു വർഷം പിരിഞ്ഞുകിട്ടുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.