സ്റ്റാർ സൗകര്യങ്ങളുമായി തേജസ് ട്രെയിൻ വരുന്നു
text_fieldsന്യൂഡൽഹി: മുംബൈ-ഗോവ റൂട്ടിൽ ആഡംബര ട്രെയിൻ സർവിസുമായി റെയിൽവേ. പ്രശസ്ത പാചകക്കാർ തയാറാക്കുന്ന ഭക്ഷണം, ഒാരോ യാത്രക്കാരനും എൽ.സി.ഡി സ്ക്രീൻ, കോഫി വെൻഡിങ് മെഷീൻ, ഒാേട്ടാമാറ്റിക് ഡോർ തുടങ്ങിയ സൗകര്യങ്ങളോടെ ‘തേജസ്’ െട്രയിൻ ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ ട്രെയിനാണിത്. 20 കോച്ചുകളുള്ള, ആധുനിക സംവിധാനങ്ങളുള്ള ട്രെയിനിൽ വൈ-ഫൈ സംവിധാനം, ബയോ വാക്വം ടോയ്ലറ്റുകൾ, കൈകൾ ഉണക്കാനുള്ള സംവിധാനം എന്നീ സൗകര്യങ്ങളുമുണ്ടാവും. സർവിസ് ലാഭകരമാണെങ്കിൽ അടുത്തതായി ഡൽഹി-ചണ്ഡിഗഡ് റൂട്ടിലും തേജസ് ട്രെയിനുകൾ ഒാടിക്കാനാണ് പദ്ധതി. ട്രെയിനിനകത്ത് യാത്രക്കാരുടെ ഇഷ്ട ഭക്ഷണങ്ങൾ പ്രശസ്തരായ ഷെഫുമാരുടെ നേതൃത്വത്തിൽ തയാറാക്കി ലഭ്യമാക്കും. ട്രെയിനിെൻറ അകത്തും പുറത്തും ഒരേതരത്തിലുള്ള നിറങ്ങൾ നൽകുകവഴി യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവമായിരിക്കും റെയിൽവേ നൽകുക.
എൽ.സി.ഡി സ്ക്രീനിൽ സിനിമകൾ പോലുള്ള വിനോദപരിപാടികൾക്ക് പുറമെ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളുടെ പേരുകൾ, റിസർവ് ചെയ്ത യാത്രക്കാരുടെ പേരുകൾ എന്നിവയും കാണാനാവും.
ഉയർന്ന ക്ലാസുകളും ചെയർകാറുകളുമുള്ള കോച്ചുകളിൽ അഗ്നിബാധ തടയാനുള്ള സംവിധാനമടക്കം 22 ഒാളം ആധുനിക സംവിധാനങ്ങളുണ്ടാവും. യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രാലത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.