Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരക്ക്​ കുറച്ചും വേഗം...

നിരക്ക്​ കുറച്ചും വേഗം കൂട്ടിയും രാജധാനി എക്​സ്​പ്രസ്

text_fields
bookmark_border
rajdhani-express
cancel

മുംബൈ: നിരക്ക്​ കുറച്ചും വേഗം കൂട്ടിയും ഡൽഹി-മുംബൈ റെയിൽ റൂട്ടിൽ രാജധാനി എക്​സ്​പ്രസ്​ ട്രെയിനി​ന്‍റെ പരീക്ഷണ ഒാട്ടം​ തിങ്കളാഴ്​ച ആരംഭിക്കും. തിങ്കളാഴ്​ച മുതൽ ജനുവരി 16 വരെയാണ്​ പരീക്ഷണ സർവീസ്​. ഡൽഹി, ഹസ്രത്ത്​ നിസാമുദ്ദീനിൽ നിന്ന്​ മുംബൈയിലെ ബാന്ദ്ര ടെർമിനലിലേക്ക്​ ആഴ്​ചയിൽ മൂന്ന്​ ദിവസമാണ്​ സർവീസ്​.

നിലവിലെ രാജധാനി എക്​സ്​പ്രസിനേക്കാൾ രണ്ട്​  മണിക്കൂറിലേറെ സമയവും ടിക്കറ്റ്​ നിരക്കിൽ 800 രൂപവരെയും യാത്രക്കാർക്ക്​ ലാഭിക്കാം. മറ്റ്​ ഘടകങ്ങളെ ആശ്രയിച്ചുള്ള ടിക്കറ്റ്​ നിരക്കിലെ ഏറ്റകുറച്ചിലുകൾ ഇതിന്​ ബാധകമല്ല. അടിസ്​ഥാന നിരക്കിനേക്കാൾ 20 ശതമാനം കൂടുതലാണ്​ പുതിയ ട്രെയിനിന്‍റെ നിരക്കെങ്കിലും നിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധകമല്ലാത്തതിനാൽ 600 മുതൽ 800 രൂപവരെ ഇടിവുണ്ടാകും. ​ഭക്ഷണ സേവനം ആവശ്യമില്ലാത്ത യാത്രക്കാർക്ക്​ ടിക്കറ്റ്​ നിരക്കിൽ 19 ശതമാനം കൂടുതൽ ഇളവുണ്ടാകും. 

നിലവിലെ രാജധാനി എക്​സ്​പ്രസ്​ ട്രെയിനുകൾ 16 മണിക്കൂറുകൊണ്ടാണ്​ ഡൽഹി-മുംബൈ റെയിൽ ദൂരമായ 1,377 കിലോ മീറ്റർ ഒാടിയെത്തുന്നത്​. ആറ്​ സ്​റ്റേഷനുകളിലാണ്​ സ​​റ്റോപ്പ്​. പുതിയ ട്രെയിൻ 14 മണിക്കൂറു കൊണ്ട്​ ഒാടിയെത്തും. രാജസ്​ഥാനിലെ കോട്ട, ഗുജറാത്തിലെ വഡോദര, സൂറത്ത്​ എന്നീ സ്​റ്റോപ്പുകളിൽ മാത്രമെ ഇത്​ നിറുത്തു. ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട്​ 4.15ന്​ ഡൽഹിയിൽ നിന്ന്​ പുറപ്പെട്ടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 6.10ന്​ ​ മുംബൈയിൽ എത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്​ (വൈകീട്ട്​ 4.15ന്​) മും​ബൈയിൽ നിന്നും ഡൽഹിക്ക്​ പുറപ്പടുക. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaymalayalam newsRajdhani Expresscheaperfaster ServiceDelhi-Mumbai
News Summary - Indian Railways to start cheaper, faster Rajdhani Express Service between Delhi-Mumbai -India News
Next Story