ട്രെയിനിൽ നിന്ന് മോഷണം പോയത് ബെഡ്ഷീറ്റ് മുതൽ േക്ലാസറ്റ് വരെ: നഷ്ടത്തിലായി റെയിൽവേ
text_fieldsന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്രക്കാർക്ക് നൽകുന്ന ബെഡ് ഷീറ്റും പുതുപ്പുകളും തലയിണകളും മോഷണം പോകുന്നത് റെയിൽവേക്ക് തലവേദനയാകുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 55,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 കമ്പിളിപുതപ്പുകളും മോഷ്ടിക്കെപ്പട്ടതായി ഇന്ത്യൻ റെയില്‍വേയെ ഉദ്ദരിച്ച് മുംബൈ മിറർ റിപ്പോട്ട് ചെയ്യുന്നു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കള്‍ യാത്രക്കാര്‍ മോഷ്ടിച്ചതായി സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ പറയുന്നു. 79,350 ടവലുകള്‍, 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയിണ കവറുകള്‍, 2,150 തലയിണകള്‍, 2,065 ബ്ലാങ്കറ്റുകള്‍ എന്നിവയാണ് മോഷണം പോയത്.
ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാർ മോഷ്ടിക്കുന്നത്. ഒരു ബെഡ്ഷീറ്റിന് 132 രൂപയും ടവലിന് 22 രൂപയും തലയിണ കവറിന് 25 രൂപയുമാണ് വില കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ട്രെയിനിൽ നിന്ന് മോഷ്ടിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ വസ്തുവകകളുടെ കണക്കെടുത്താൽ അത് 2.5 കോടി കവിയുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
ഈയാഴ്ച തുടക്കത്തില്‍, ആറ് ബെഡ്ഷീറ്റുകളും മൂന്ന് തലയിണയും മൂന്ന് ബ്ലാങ്കറ്റുകളും മോഷ്ടിച്ച രത്‌ലാം സ്വദേശിയായ ഷാബിര്‍ റോത്തിവാലയെ ബാന്ദ്ര ടെര്‍മിനലില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശീതീകരിച്ച കോച്ചില്‍ യാത്രചെയ്ത ഇയാള്‍ മോഷണ വസ്തുക്കള്‍ ബാഗില്‍ കുത്തിനിറച്ച് രക്ഷപ്പെടുന്നതിനിടെയാണ് പിടികൂടിയത്.
മോഷണംമൂലം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി റെയില്‍വേക്ക് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം തേജസ് എക്‌സ്പ്രസിലെ ശൗചാലയങ്ങളില്‍നിന്ന് 1,185 യാത്രക്കാര്‍ ജാഗ്വര്‍ ബ്രാന്‍ഡിലുള്ള ബാത്ത്‌റൂം ഫിറ്റിങ്ങുകള്‍ മോഷ്ടിച്ചിരുന്നു. കൂടാതെ നിരവധി ഹെഡ്ഫോണുകൾ മോഷ്ടിക്കപ്പെടുകയും എൽ.ഇ.ഡി സ്ക്രീനുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ ചുണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.