ലഡാക്കിൽ കടന്നു കയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യൻസേന തകർത്തു
text_fieldsന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യൻ പ്രദേശത്ത് കടന്നുകയറാനുള്ള ചൈനീസ് ശ്രമം അതിർത്തി രക്ഷാസേന തകർത്തു. ലഡാക്കിലെ പ്രശസ്ത പാൻഗോങ് തടാകത്തിന് തീരത്തെ ഇന്ത്യൻ ഭൂമിയിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ കടന്നുകയറാൻ ശ്രമം നടത്തിയത്. ഇതേതുടർന്ന് നടന്ന കല്ലേറിൽ ഇരുവിഭാഗത്തെയും ആളുകൾക്ക് നേരിയ പരിക്കേറ്റതായി സേനാ വൃത്തങ്ങൾ അറിയിച്ചു.
പാൻഗോങ് തടാകത്തെ ഇന്ത്യൻ പ്രദേശമായ ഫിംഗർ-4, ഫിംഗർ-5 എന്നിവിടങ്ങളിലാണ് കരാർ ലംഘിച്ച് കൈയ്യേറ്റ ശ്രമം ചൈനീസ് സൈനികർ നടത്തിയത്. പുലർച്ചെ ആറിനും ഒമ്പതിനും ഇടയിൽ നടത്തിയ ശ്രമത്തിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ചൈന പിന്മാറുകയായിരുന്നു.
ആദ്യം മനുഷ്യ ചങ്ങല തീർത്ത് ഇന്ത്യൻ സൈനികരുടെ വഴി തടയാൻ ചൈന ശ്രമിച്ചു. തുടർന്ന് കല്ലെറിഞ്ഞതോടെ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. ഇരുവിഭാഗത്തിനും ചെറിയ പരിക്കുകളേറ്റെങ്കിലും സ്ഥിതിഗതികൾ നിയണവിധേയമാണ്.
പരസ്പര ഏറ്റുമുട്ടൽ നിർത്തുന്നതിന് സൂചന നൽകുന്ന ബാനർ ഡ്രിൽ ഇന്ത്യയുടെയും ചൈനയുടെയും പക്ഷത്ത് നിന്ന് ഉയർത്തുകയും പൂർവസ്ഥിതിയേക്ക് ഇരുവിഭാഗം സൈനികർ മടങ്ങുകയും ചെയ്തെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.