ഗുജറാത്ത് തീരത്ത് ആക്രമിക്കപ്പെട്ട എണ്ണക്കപ്പൽ മുംബൈയിലെത്തി
text_fieldsമുംബൈ: അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പൽ മുംബൈയിലെത്തി. ഗാർഡ് കപ്പലിന്‍റെ അകമ്പടിയിലാണ് എം.വി. കെം പ്ലൂട്ടോ എന്ന കപ്പൽ മുംബൈയിലെത്തിയത്. ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി ബംഗളൂരുവിലേക്ക് യാത്ര തുടരും.
മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചായിരുന്നു ആക്രമണം. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. തീയണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനം നിലച്ചിരുന്നു.
20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ എം.വി. റൂയൻ എന്ന ചരക്കു കപ്പലിൽനിന്ന് പരിക്കേറ്റ ജീവനക്കാരനെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി ദിവസങ്ങൾക്കകമാണ് ഈ ഡ്രോൺ ആക്രമണം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.