വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്സിയെ കാണാനില്ളെന്ന്
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയൻ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ കാണാനില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകനും കരീബിയൻ റോയൽ പൊലീസും. ചോക്സി കഴിഞ്ഞിരുന്ന ആൻറിഗ്വ ആൻഡ് ബാർബുഡയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ചോക്സി സഞ്ചരിച്ച കാർ കണ്ടെത്തിയെന്ന് ആൻറിഗ്വൻ പൊലീസ് പറഞ്ഞു. ചോക്സിയെ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ വിജയ് അഗർവാളും സ്ഥിരീകരിച്ചു. ചോക്സി ആൻറിഗ്വൻ പൗരത്വം എടുത്തിട്ടുണ്ട്്.
പൊലീസ് വിശദമായ തിരച്ചിൽ ആരംഭിച്ചുവെന്നും ചോക്സിയുടെ സുരക്ഷ സംബന്ധിച്ച് കുടുംബത്തിന് ആശങ്കയുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
ചോക്സിക്കെതിരായ കേസ് അന്വേഷിക്കുന്ന സി.ബി.ഐ പുതിയ സംഭവവികാസം സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇൻറർപോൾ അടക്കമുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്നും സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.
എന്നാല്‍, ചോക്സിയെ കാണാനിെല്ലന്ന് ഒൗദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സി.ബി.ഐ കേന്ദ്രങ്ങള്‍ പറയുന്നു. അതേസമയം, ചോക്സി ക്യൂബയിലേക്ക് താമസം മാറ്റിയതാകാമെന്നാണ് ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പറയുന്നത്.
13,500 കോടി രൂപയുടെ പി.എന്‍.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ചോക്സിയെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.