കാനഡയിൽ നാലുദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsഒട്ടാവ: കാനഡയിൽ നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ വൻഷികയാണ് മരണപ്പെട്ടത് . മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടര വർഷം മുമ്പാണ് വൻഷിക ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി കാനഡയിലെത്തിയത്. വിദ്യാർഥിനിയുടെ മരണത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈകമീഷൻ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങൾ നൽകുമെന്നും അവർ ഉറപ്പു നൽകി.
ഏപ്രിൽ 25ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാർഥിനിയെ കാണാതായത്. പ്രധാനപ്പെട്ട ഒരു പരീക്ഷയും എഴുതിയിട്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ നാലുദിവസത്തിനു ശേഷം ബീച്ചിൽ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.