ഹ്യൂസ്റ്റൻ പ്രളയം: രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ നില ഗുരുതരം
text_fieldsന്യൂയോർക്: ഹാർവേ ചുഴലിക്കാറ്റിനെ തുടർന്ന് ഹ്യൂസ്റ്റനിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ നില ഗുരുതരം. ടെക്സസിലെ എ ആൻറ് എം സർവകലാശാല വിദ്യാർഥികളായ ശാലിനി, നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ടെക്സസിലെ തടാകത്തിൽ മുങ്ങിപ്പോയ ഇവരെ പൊലീസുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി ആശുപത്രിയിലെത്തുകയും വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കോൺസുലേറ്റ് അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് നിഖിലിന്‍റെ മാതാവ് അമേരിക്കയിലെത്തി. ശാലിനിയുടെ സഹോദരൻ നാളെ എത്തുമെന്ന് അധികൃതർ അറിയിച്ചു.
ഹാർവി കൊടുങ്കാറ്റും തുടർന്നുണ്ടായ പേമാരിയും അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരത്തെ പ്രളയത്തിൽ മുക്കിയതോടെ 200 ഒാളം ഇന്ത്യൻ വിദ്യാർഥികളാണ് ഹ്യൂസ്റ്റൻ സർവകലാശാലയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിതസ്ഥലങ്ങളിെലത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും യൂനിവേഴ്സിറ്റിയിലേക്കെത്തിക്കുന്നുണ്ടെന്ന് കോൺസുലേറ്റ് ജനറൽ അനുപം റായ് അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കോൺസുലേറ്റ് ജനറലുമായി സംസാരിച്ചതായി ട്വിറ്ററിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.