സംഭൽ മസ്ജിദ് സര്‍വെ: മുസ്‌ലിം ലീഗ് സുപ്രീം കോടതിയിലേക്ക്
text_fieldsഡല്‍ഹി: സംഭൽ മസ്ജിദിൽ അവകാശ വാദമുന്നയിച്ച് ഹിന്ദുത്വ സംഘം രംഗത്തുവന്നതിന് പിന്നാലെ സർവെ അനുവദിച്ച കോടതി വിധിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിലേക്ക്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് എം.പിമാർ ചർച്ച നടത്തി. പാർലമെന്‍റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടർ പിച്ചിച്ചീന്തുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് അനുമതി നൽകിയതാണ് ഇതിനെല്ലാം തുടക്കമെന്ന് അദ്ദേഹം പറഞ്ഞു. നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കോടതിക്കുണ്ട്. കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വളരെ സങ്കീര്‍ണമായ സംഭീതമായ ഒരു സാഹചര്യത്തിലേക്ക് ഈ നാട് പോവുകയാണ്. സംഭലിന്‍റെ കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അനാവശ്യമായി, നിയമവിരുദ്ധമായി അവിടെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ..ആറ് പേർ വെടിവെപ്പില്‍ മരിച്ചു. മസ്ജിദില്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊരു സര്‍വെ നടത്താന്‍ പാടില്ലായിരുന്നു. സര്‍വെക്കായി പോകുന്നവര്‍ പ്രകോപന മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷം പറ്റേ ഇല്ലാതാവുകയാണ്’ -ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.