Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്കിൻ മുനയിൽ...

തോക്കിൻ മുനയിൽ വിവാഹം: യുവതിയെ ഇന്ത്യയിലേക്കയക്കു​മെന്ന്​ പാകിസ്​താൻ 

text_fields
bookmark_border
തോക്കിൻ മുനയിൽ വിവാഹം: യുവതിയെ ഇന്ത്യയിലേക്കയക്കു​മെന്ന്​ പാകിസ്​താൻ 
cancel

ഇസ്​ലാമാബാദ്​: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്​ പൗരനെ വിവാഹം ചെയ്യാൻ നിർബന്ധിച്ചുവെന്ന്​ ആരോപണമുന്നയിച്ച ഇന്ത്യക്കാരിയെ എത്രയും പെ​​െട്ടന്ന്​ നാട്ടി​​​ലേക്കയക്കുമെന്ന്​ പാകിസ്​താൻ.

എന്നാൽ, ഇതിനു മുന്നിലുള്ള തടസമായി നിൽക്കുന്നത്​ യുവതിയുടെ യാത്രാരേഖകൾ അല്ലെന്നും നിയമ പ്രശ്നങ്ങളാണെന്നും പ്രധാനമന്ത്രിയുടെ വിദേകാര്യ ഉപദേഷ്​ടാവ്​ സർതാജ്​ അസീസ്​ അറിയിച്ചു.  

ഇത്​ പരിഹരിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ഇന്ത്യയിലേക്ക്​ അയക്കും.  യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ ഹൈകമീഷൻ ലഭ്യമാക്കിയതായും വിവാഹത്തി​​​െൻറ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാക്​ അധികൃതർ അറിയിച്ചു. 

അതേസമയം, ഇന്ത്യൻ ഹൈകമീഷൻ പുതിയ പാസ്​പോർട്ടും പാക്​ ആഭ്യന്തരമന്ത്രാലയം പുതിയ വിസയും ലഭ്യമാക്കിയാൽ മാത്രമേ യുവതിയെ തിരിച്ചയക്കൽ നടപടികൾ വേഗത്തിലാക്കാൻ കഴിയൂവെന്നാണ്​ സുപ്രീംകോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ പറയുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian woman
News Summary - Indian woman to be sent back soon after resolving
Next Story