നഷ്ടപരിഹാരം പോക്കറ്റിൽ കൊണ്ടു നടക്കുകയല്ല; െകാല്ലപ്പെട്ടത് അനധികൃത കുടിയേറ്റക്കാർ -വി.കെ സിങ്
text_fieldsന്യൂഡല്‍ഹി: മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ അനധികൃതമായണ് ഇറാഖിലേക്ക് കുടിയേറിയതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. 38 ഇന്ത്യൻ തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരികെ എത്തിച്ച ശേഷം അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം പറയേണ്ട സമയമല്ലെന്ന് അറിയാം. എന്നാലും വ്യക്തമാക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. കൊല്ലപ്പെട്ട 39 പേരും അനധികൃത ഏജൻറുവഴിയാണ് ഇറാഖിലേക്ക് പോയത്. ഇവരുടെ വിവരങ്ങൾ എംബസിയുടെ പക്കൽ ഇല്ലായിരുന്നു. അതിനാലാണ് രക്ഷിക്കാനാകാതിരുന്നത്. കേരളത്തിൽ നിന്ന് പോയ നഴ്സുമാർ നിയമപ്രകാരം പോയതിനാലാണ് അവരെ രക്ഷപ്പെടുത്താൻ സാധിച്ചത്. നഴ്സുമാരുടെ വിവരങ്ങൾ എംബസിയിലുണ്ടായിരുന്നു.
എല്ലാ ഇന്ത്യക്കാരും വിദേശത്തേക്ക് നിയമപ്രകാരം മാത്രമേ പോകാവൂവെന്നാണ് താൻ ആവശ്യപ്പെടുന്നത്. അനധികൃത ഏജൻറുമാർക്കെതിരെ സംസ്ഥാന സർക്കാറുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് ബിസ്കറ്റ് വിതരണമല്ല, ജനങ്ങളുടെ ജീവിതമാെണന്ന് അദ്ദേഹം മറുപടി പറഞ്ഞു. നഷ്ടപരിഹാരം നൽകാണമന്ന് താനെങ്ങനെ പ്രഖ്യാപിക്കും. നഷ്ടപരിഹാരം തെൻറ പോക്കറ്റിൽ കൊണ്ടു നടക്കുകയാണോ എന്നും വി.കെ സിങ് ചോദിച്ചു.
മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴും കേന്ദ്ര മന്ത്രി ക്ഷുഭിതനായി. മരിച്ചവരുടെ വീട്ടിൽ ചെന്ന് സർക്കാർ ജോലി ആവശ്യമുള്ള ബന്ധുക്കളുെട വിവരം ശേഖരിക്കാൻ സാധിക്കില്ല. ഇത് ഫുട്ബോൾ കളിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ത്ര മന്ത്രിയോടൊപ്പമുണ്ടായിരുന്ന പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദു അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിച്ചു. എന്നാൽ ബിസ്കറ്റ് വിതരണം, ഫുട്ബോൾ കളി തുടങ്ങിയ പരാമർശത്തെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചു.
2014 മുതലാണ് ഇറാഖില്‍ ജോലി ചെയ്തിരുന്ന 39 ഇന്ത്യക്കാരെ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് കഴിഞ്ഞ മാസം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട 39 തൊഴിലാളികളില്‍ 38 പേരുടെ ഭൗതികാവശിഷ്ടമാണ് തിരികെ കൊണ്ടുവന്നത്. ഡി എന്‍ എ പൂര്‍ണായും മാച്ച് ആകാത്ത സാഹചര്യത്തില്‍ ഒരാളുടെ മൃതദേഹം തിരികെ കൊണ്ടുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.