Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എന്തൊരു നാണംകെട്ട...

'എന്തൊരു നാണംകെട്ട ജന്മദിനം'; മോദിയുടെ ബെർത്ത്​ഡേക്ക്​ ട്രെൻഡിങ്ങായി തൊഴിലില്ലായ്​മ ദിനാചരണം

text_fields
bookmark_border
Indian Youth Congress celebrates PM’s birthday
cancel

'ഇന്ത്യൻ പ്രധാനമന്ത്രിയുടേത്​ എ​െന്താരു നാണംകെട്ട ജന്മദിനമാണെന്ന്'യൂത്ത്​ കോൺഗ്രസ്സ്​ അഖിലേന്ത്യ പ്രസിഡൻറ്​ ബി.വി. ശ്രീനിവാസ്​. ട്വിറ്ററിലാണ്​ അദ്ദേഹം മോദിക്കെതിരേ ആഞ്ഞടിച്ചത്​. മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്​മ ദിനമായി യൂത്ത്​ കോൺഗ്രസ് ആചരിക്കുകയാണ്​​. ഇതോടനുബന്ധിച്ചുള്ള ​ഹിന്ദി ഇംഗ്ലീഷ്​ ഹാഷ്​ടാഗുകൾ​ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്​.


തൊഴിലവസരങ്ങളുടെ പേരിൽ ഏഴ് വർഷമായി മോദി സർക്കാർ കള്ളം പറയുകയാണെന്ന് ആരോപിച്ചാണ്​ യൂത്ത് കോൺഗ്രസ് പ്രധാനമന്ത്രി മോദിയുടെ 71-ാം ജന്മദിനം 'ദേശീയ തൊഴിലില്ലായ്​മ ദിനമായി' ആഘോഷിച്ചത്​.

'ജിഡിപി നിരക്ക് വർധിപ്പിക്കുന്നതിന് പകരം തൊഴിലില്ലായ്​മ നിരക്ക് പ്രധാനമന്ത്രി വർധിപ്പിച്ചു. രാജ്യത്തി​െൻറ ജിഡിപി ആടിക്കളിക്കുകയാണ്​. തൊഴിലില്ലായ്​മ ആകാശംമു​െട്ട ഉയർന്നിരിക്കുന്നു. രാജ്യത്തെ യുവാക്കളെ വഞ്ചിക്കുന്നതിനുപകരം മോദി തൊഴിൽ നൽകണം'-ബി.വി. ശ്രീനിവാസ് പറഞ്ഞു. വാചാടോപം കൊണ്ടല്ല തൊഴിൽ നൽകുന്നതെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും ഒരാൾക്ക് തൊഴിൽ നൽകാൻ പ്രവർത്തിക്കുകയും നയങ്ങൾ നടപ്പാക്കുകയും വേണം -അദ്ദേഹം കൂട്ടിച്ചേർത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModibirthdayYouth CongressNational Unemployment Day
News Summary - Indian Youth Congress celebrates PM’s birthday as ‘National Unemployment Day’
Next Story