Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാലിനും ധാന്യത്തിനും...

പാലിനും ധാന്യത്തിനും ആവശ്യക്കാരില്ല: ദാരിദ്ര്യത്തിൻെറ മറ്റൊരു മുഖം

text_fields
bookmark_border
പാലിനും ധാന്യത്തിനും ആവശ്യക്കാരില്ല: ദാരിദ്ര്യത്തിൻെറ മറ്റൊരു മുഖം
cancel

ഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പോഷകാഹാരം പോലും​ അന്യമാകുന്നു​െവന്ന്​ പറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഗ്രാമീണ മേഖ ലയിൽ കടുത്ത ദാരിദ്ര്യം പിടിമുറക്കിയപ്പോൾ പാലിനും ധാന്യത്തിനും ആവശ്യക്കാരില്ലാതായിരിക്കുന്നു. ധാന്യങ്ങളുട െയും പാലിൻെറയും ഉൽപാദനവും വിൽപനയും താരതമ്യം ചെയ്യു​േമ്പാൾ 2017-18 വർഷത്തിൽ ജനങ്ങൾ ഇവ വാങ്ങാൻ മടിക്കുന്നതായാണ്​ ക ണക്കുകൾ സൂചിപ്പിക്കുന്നത്​.

2013-14 വർഷത്തിൽ 18.6 മില്ല്യൺ ടൺ ആയിരുന്ന ധാന്യങ്ങളുടെ ഉപഭോഗം എങ്കിൽ 2017-18 ൽ 22.5 മില്ല് യൺ ടൺ ആയി ഉയർന്നു. എന്നാൽ 2018-19 വർഷത്തിൽ ഇത്​ 20.7മില്ല്യൺ ടൺ ആയി താഴുകയായിരുന്നു. 2015-16, 2016-17 വർഷങ്ങളിൽ ധാന്യങ്ങളുടെ ഉപ​േ ഭാഗത്തിൽ റെക്കോർഡ്​ കുറവാണ്​ രേഖപ്പെടുത്തിയത്​​.

ഗ്രാമീണ ജനതയുടെ വാങ്ങൽശേഷിയും വരുമാനം കുറഞ്ഞതുമാണ്​ ഇതിനുപ്രധാന കാരണമെന്നാണ്​ നാഷനൽ സ്​റ്റാറ്റിസ്​റ്റിക്കൽ ഓഫിസി​ൻെറ (എൻ.എസ്​.ഒ) കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്​. തൊഴിലില്ലായ്​മ രൂക്ഷമായതും വരുമാനം കുറഞ്ഞതും ഭക്ഷണരീതി മാറ്റുന്നതിന്​ കാരണമായി.

‘എന്തുകൊണ്ട്​ ഇന്ത്യക്കാൻ ആവശ്യത്തിന്​ ധാന്യം കഴിക്കുന്നില്ല?’ എന്നതായിരുന്നു പുണെയിൽ നടന്ന ​േഗ്ലാബൽ പൾസസ്​ കോൺക്ലേവിൽ പൊതുവായി ഉയർന്ന ചോദ്യം.

പയറുവർഗങ്ങൾ വാങ്ങുന്നതിൻെറയും കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിലെ ജനങ്ങൾ പോഷകാഹാര സമൃദ്ധമായ പയറുവർഗങ്ങൾ ഭക്ഷണ ക്രമത്തിൽനിന്നും ഒഴിവാക്കുന്നു​െവന്നാണ്​ സൂചിപ്പിക്കുന്നത്​. ഉൽപാദനം കൂടുന്നുണ്ടെങ്കിലും ഇവ വാങ്ങാൻ ജനങ്ങൾക്ക്​ കഴിയുന്നില്ല. കാരണം വില താങ്ങാൻ ശേഷിയില്ലാതായി.

ഉ​ത്തരേന്ത്യക്കാരുടെ പ്രധാന ആഹാരമായിരുന്നു പരിപ്പ്​. ഭക്ഷണക്രമത്തിൽനിന്ന്​ പരിപ്പ്​ അവർ ഒഴിവാക്കാൻ തുടങ്ങിയിട്ട്​​ കാലങ്ങളായി​. പച്ചക്കറികൾക്ക്​ വില കുറഞ്ഞതോടെ പയറുവർഗങ്ങൾക്ക്​ പകരം ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തി.

1980 കളിൽ മുട്ടയുടെ ഉപയോഗം ക​ൂട്ടുന്നതിനായി നാഷനൽ എഗ്ഗ്​ കോർഡിനേഷൻ കമ്മിറ്റി രൂപികരിച്ച്​ പ്രവർത്തനം തുടങ്ങിയിരുന്നു​. ഈ കമ്മിറ്റി കാമ്പയിൻ ആരംഭിച്ച്​ പ്രവർത്തനം തുടങ്ങിയതോടെ മുട്ടയുടെ ഉപഭോഗത്തിൽ വൻ വർധനയുമുണ്ടായി. അതുപോലെ പോഷക സമൃദ്ധമായ പയറുവർഗങ്ങൾക്കും പാലിനുമായി കാമ്പയിൻ ആരംഭിക്കണമെന്നാണ്​ പൊതുവെ ഉയർന്നുവന്ന അഭിപ്രായം.

മാംസം ധാരാളമായി അടങ്ങിയ ഭക്ഷണമാണ്​ പയറുവർഗങ്ങൾ. ഇതിലടങ്ങിയിരിക്കുന്ന മൈക്രോന്യൂട്രിയൻറ്​സും നാരുകളും കൊഴുപ്പിനെയും കൊളസ്​ട്രോളിനെയും അകറ്റി നിർത്തുകയും ചെയ്യും. എന്നാൽ വരുമാനം കുറഞ്ഞതോടെ ഭക്ഷണക്രമത്തിൽ നിന്നാണ്​ ഇവ അകന്നത്​. കിലോക്ക്​ 200 രൂപ മുതലാണ്​ ഇപ്പോൾ ധാന്യങ്ങളുടെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkmalayalam newsindia newsPulsesConsumptionIndia News
News Summary - Indians are Consuming less Pulses and Milk -India news
Next Story