ഉത്തരാഖണ്ഡ് വഴി മാനസരോവരിലെത്താനുള്ള ഗതാഗതസൗകര്യം ഉടൻ തുടങ്ങും - നിതിന്‍ ഗഡ്കരി
text_fieldsന്യുഡൽഹി: 2023 അവസാനത്തോടെ ഇന്ത്യൻ തീർഥാടകർക്ക് ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ നിന്ന് നേരിട്ട് കൈലാസ് മാനസസരോവറിലേക്ക് എത്താനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായതായി ചൊവ്വാഴ്ച ലോക്സഭയിൽ ഗഡ്കരി പറഞ്ഞു. മാനസസരോവറിലേക്ക് എത്താന്‍ നേപ്പാളിനെയും ചൈനയെയും ആശ്രയിക്കുന്നത് ഈ പുതിയ പാത വരുന്നതിലൂടെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ പാത വരുന്നതിലൂടെ മാനസസരോവറിലേക്കുള്ള യാത്ര സുഗമമാക്കാനും യാത്രാസമയം ലഘൂകരിക്കാനും കഴിയുമെന്ന് ഗഡ്കരി പറഞ്ഞു. പദ്ധതിക്ക് ഇതുവരെ 7,000 കോടി രൂപ ചെലവായി. ലഡാക്ക് -കാർഗിൽ, കാർഗിൽ - ഇസഡ്-മോർ, ഇസഡ്-മോർ - ശ്രീനഗർ, ശ്രീനഗർ - ജമ്മു വരെയുള്ള നാല് തുരങ്കങ്ങളുടെ പണി നടക്കുകയാണ്. നിർമ്മാണത്തിനായി ആയിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും പദ്ധതി പൂർത്തികരിക്കാന്‍ 2024 വരെ സമയപരിധി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇസഡ്-മോറിലെ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായാണ് മാനസസരോവരം അറിയപ്പെടുന്നത്. ശിവന്റെ സ്വർഗ്ഗീയ വാസസ്ഥലമായാണ് കൈലാസ മാനസരോവരത്തെ ഭക്തർ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.