വിവരാവകാശ നിയമം: ഒരു വർഷം സമർപ്പിക്കുന്നത് 60 ലക്ഷം അപേക്ഷകൾ
text_fieldsന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യയിൽ ഒരു വർഷം സമർപ്പിക്കപ്പെടുന്നത് ഏകദേശം 60 ലക്ഷം അപേക്ഷകൾ. അഴിമതി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ രാജ്യത്ത് ഇന്ന് നിലവിലുണ്ട്.ഇതിനെതിരെ സാധാരണക്കാരായ ജനങ്ങൾ ആയുധമാക്കി ഉപയോഗിക്കുന്നത് വിവരാവകാശ നിയമമാണ്.
വിവരവാകശ നിയമം ഉപയോഗിച്ച് വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപ്പെട്ട അറുപതോളം പേർ ഇതിനകം കൊല്ലപ്പെട്ടുവെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയായ അഞ്ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു. മുന്നുറോളം പേർക്ക് വിവരവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചതിെൻറ പേരിൽ മർദ്ദനമേൽക്കേണ്ടി വന്നതായും കണക്കുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച കേസുകളെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൃത്യമായ വിവരങ്ങളില്ലെന്നും അഞ്ജലി പറഞ്ഞു.
വിവരാവകാശ നിയമം നിലവിലുള്ള ഏഴുപത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് ഇൗയടുത്ത് നടത്തിയ ഒരു സർവേയിൽ 69 ശതമാനം ജനങ്ങൾക്കും സർക്കാർ ഒാഫീസുകളിൽ നി സേവനം ലഭിക്കുന്നതിന് കൈക്കൂലി നൽകേണ്ടി വരുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.