Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്കാർ...

ഇന്ത്യക്കാർ നിഷ്​കളങ്കർ; എന്തും വിശ്വസിക്കും -പി. ചിദംബരം

text_fields
bookmark_border
chidabaram
cancel

ചെന്നൈ: ഇന്ത്യക്കാരെ പോലെ നിഷ്​കളങ്കരെ താൻ എവിടെയും കണ്ടിട്ടില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി. ചിദ ംബരം. കേ​ന്ദ്രസർക്കാറി​ൻെറ എല്ലാം അവകാശവാദങ്ങളും ഇന്ത്യൻ ജനത വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്രങ ്ങളിൽ എന്ത്​ വന്നാലും നാം അത്​ വിശ്വസിക്കും. എന്തും വിശ്വസിക്കുന്ന ജനവിഭാഗമായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്​. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിയെന്നും 99 ശതമാനം ജനങ്ങൾക്കും കക്കൂസ്​ ലഭ്യമാക്കിയെന്നുമുള്ള മോദി സർക്കാറിൻെറ അവകാശവാദങ്ങൾ ജനങ്ങൾ വിശ്വസിച്ചുവെന്ന്​ ചിദംബരം പറഞ്ഞു.

ആയുഷ്​മാൻ ഭാരത്​ പദ്ധതിയുടെ കാര്യത്തിലും ഇതാണ്​ സ്ഥിതി. ഡൽഹിയിലെ ഒരു ഡ്രൈവറുടെ പിതാവിന്​ ശസ്​ത്രക്രിയ ആവശ്യമായി വന്നു. അയാളുടെ കൈവശം ആയുഷ്​മാൻ ഭാരത്​ കാർഡുണ്ടായിരുന്നു. അതുമായി ആശുപത്രിയിൽ പോകാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, ആയുഷ്​മാൻ ഭാരത്​ പദ്ധതിയെ കുറിച്ച്​ യാതൊരു വിവരവും ആശുപത്രി അധികൃതർക്ക്​ ഉണ്ടായിരുന്നില്ല. എന്നാൽ, ആയുഷ്​മാൻ ഭാരത്​ പദ്ധതി നിലവിലുണ്ടെന്നാണ്​ നാമെല്ലാം വിശ്വസിക്കുന്നതെന്ന്​ ചിദംബരം വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarammalayalam newsindia news
News Summary - "Indians Innocent, Believe Anything": P Chidambaram-India news
Next Story