ദാരിദ്ര്യം: ഇന്ത്യക്കാർ ഫോൺ ഉപേക്ഷിക്കുന്നു; കഴിഞ്ഞ മേയിൽ ഫോൺ വേണ്ടെന്ന് വച്ചത് 56ലക്ഷം പേർ
text_fields2020 മെയിൽ മാത്രം ഇന്ത്യയിൽ 56 ലക്ഷംപേർ ഫോൺ ഉപേക്ഷിച്ചതായി റിപ്പോർട്ട്. അതിനുമുമ്പുള്ള മാസം 82 ലക്ഷം ഉപയോക്താക്കളുടെ കുറവ് ടെലികോം രംഗത്തുണ്ടായി. മാർക്കറ്റ് അനലിസ്റ്റും റിസർച്ച് ഏജൻസിയുമായ ഇന്ത്യ റേറ്റിങ്സ് ആൻറ് റിസർച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഈ ആഴ്ച ആദ്യം പ്രസിദ്ധീകരിച്ച ടെലികോം വിപണിയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, മൊബൈൽ, ഫിക്സഡ് ലൈൻ ഉപയോക്താക്കൾ ഉൾപ്പെടെ ഇന്ത്യയിലെ ടെലികോം വരിക്കാരുടെ എണ്ണം വൻതോതിൽ കുറയുകയാണ്. കോവിഡിെൻറ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് വന്നതെങ്കിലും തെറ്റായ സാമ്പത്തിക നയങ്ങളും ദാരിദ്ര്യവുമാണ് പുതിയ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
വരുംമാസങ്ങളിലും മേഖലയിൽ വൻതോതിൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് വയാപിച്ചതോടെ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികൾ അവരുടെ ജന്മനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തിരികെ പോയിരുന്നു. രാജ്യെത്ത വലിയൊരു വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയോ ശരാശരി വരുമാനത്തിൽ ഇടിവ് നേരിടുകയോ ചെയ്തിട്ടുണ്ട്. അധിക ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ഉപയോക്താക്കൾ ശ്രമിക്കുന്നത് ടെലികോം മേഖലക്ക് കൂടുതൽ തിരിച്ചടിയായി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വരിക്കാരുടെ റിപ്പോർട്ടുകളും ഇന്ത്യ റേറ്റിങ്സിെൻറ മാർക്കറ്റ് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ട്രായിയുടെ പ്രതിമാസ റിപ്പോർട്ടുകൾ പ്രകാരം 2020 ഏപ്രിലിൽ ഇന്ത്യയിൽ 85 ലക്ഷം ടെലികോം വരിക്കാരുടെ കുറവുണ്ടായി. തുടർന്ന് മെയിൽ 58 ലക്ഷം ഉപയോക്താക്കളുടെ രണ്ടാമത്തെ ഇടിവ്. ട്രായ് ഡാറ്റ പ്രകാരം, 2020 ഫെബ്രുവരി വരെ ക്രമാനുഗതമായി വളർന്നതിന് ശേഷം മാർച്ചിൽ ഇന്ത്യയുടെ ടെലികോം ഉപയോക്താക്കളുടെ എണ്ണം കുറയുകയാണ്.
രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതും ഇൗ സമയത്താണ്. നിലവിൽ റിലയൻസ് ജിയോ വിപണിയിൽ മുന്നിൽ തുടരുകയാണ്. ഭാരതി എയർടെൽ രണ്ടാം സ്ഥാനത്തണ്. മൂന്നാമത്തെ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.