രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ
text_fieldsരാജ്യത്ത് ചെറുതും വലുതുമായ നിരവധി വിമാനാപകടങ്ങളാണുണ്ടായത്. പലപ്പോഴും അപകടത്തിൽപ്പെട്ട വിമാനത്തിൽനിന്ന് യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെടാറുള്ളത്. കരിപ്പൂർ വിമാനാപകടത്തിന് മുമ്പുണ്ടായ മംഗലാപുരം അപകടം ഏറെ നടുക്കമുണ്ടാക്കിയിരുന്നു.
1996 നവംബർ 12നുണ്ടായ ചക്രി ദർദി അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം. അന്ന് ഇരു വിമാനങ്ങളിലെയും 349 പേരായിരുന്നു അപകടത്തിൽ മരിച്ചത്. സൗദി അറേബ്യൻ എയർലൈൻസ്-763 ബോയിങ് 747 വിമാനവും കസാകിസ്താൻ എയർലൈൻസിന്‍റെ 1907 വിമാനവുമായിരുന്നു കൂട്ടിയിടിച്ചത്. സൗദി വിമാനം ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കും കസാകിസ്താൻ വിമാനം ഡൽഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം. ഡൽഹിയിലെ ചക്രി ദാദ്രി വില്ലേജിൽ വിമാനത്താവളത്തിന് 100 കിലോമീറ്റർ അപ്പുറമായിരുന്നു അപകടം നടന്നത്.
1978ൽ 213 പേർ മരിച്ച വിമാനാപകടമാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അപകടം. എയർ ഇന്ത്യ വിമാനം 855 ആയിരുന്നു അപകടത്തിൽപ്പെട്ടത്. മുംബൈയിലെ ബാന്ദ്രക്കടുത്തു വെച്ചായിരുന്നു അപകടം. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്.
2010ൽ മംഗലാപുരത്തുണ്ടായ അപകടമാണ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ വലിയ അപകടം. എട്ടുപേർ മാത്രമായിരുന്നു അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. 2010 മെയ് 21ന് പുലർച്ചെയായിരുന്നു അപകടം. ജീവനക്കാരടക്കം 166പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയർഇന്ത്യഎക്സപ്രസ് വിമാനമായിരുന്നു ലാൻഡിങ്ങിന് തൊട്ടു മുമ്പ് അപടത്തിൽപ്പെട്ടത്. ബജ്പെ വിമാനത്താവളത്തിൽ രാവിലെ ആറരയോടെ ലാൻഡിങ്ങിനിടെയായിരുന്നു അപകടം.
വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് ടവറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചേർന്ന് വിമാനം കത്തിയമരുകയായിരുന്നു. 152 യാത്രക്കാരും, ആറ് ജീവനക്കാരും അപകടത്തിൽ മരിച്ചു. ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചരിയാൻ പറ്റാത്തതിനാൽ ഒന്നിച്ചായിരുന്നു സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.