ഇന്ത്യ പുറംതള്ളിയത് വെറും നാലുശതമാനം ഹരിത ഗൃഹവാതകം -കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്
text_fieldsന്യൂഡൽഹി: ഹരിതഗൃഹ വാതകം പുറംതള്ളുന്ന കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സംഭാവന വെറും നാലുശതമാനം മാത്രമാണെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്. 1850 മുതൽ 2019വരെ ലോകവ്യാപകമായി പുറംതള്ളിയ ഹരിതഗൃഹ വാതകങ്ങളുടെ കണക്കെടുപ്പിൽ ഇന്ത്യയുടെത് നാലു ശതമാനം മാത്രമാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
ആഗോള ജനസംഖ്യയുടെ 17 ശതമാനത്തിൽ കൂടുതലും ഇന്ത്യയിലാണ്. ആഗോളതലത്തിൽ 1.5 ട്രില്യൺ ടൺ കാർബൺഡൈ ഓക്സൈഡ് ആണ് പ്രതിവർഷം പുറംതള്ളുന്നത്. ഭൂമിയുടെ ഭാവി സുരക്ഷിതമാക്കാൻ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചാണ് ജി20 ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുക. 54 ആഫ്രിക്കൻ രാജ്യങ്ങൾ ആഗോള ഹരിതഗൃഹ വാതകത്തിന്റെ വെറും മൂന്നുശതമാനം മാത്രമാണ് പുറംതള്ളുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറംതള്ളുന്നത് വികസിത രാജ്യങ്ങളാണ്.
ഏതാണ്ട് 100 കോടി ജനങ്ങൾ പരിസ്ഥിതി സൗഹാർദ ജീവിതരീതി അവലംബിക്കുകയാണെങ്കിൽ ഇതുവഴി കാർബൺ വികിരണത്തിന്റെ തോത് 20 ശതമാനം കുറക്കാൻ സാധിക്കുമെന്നുമാണ് യു.എൻ കണക്കെന്നും യാദവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.