24 മണിക്കൂറിനിടെ 48,268 കോവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 91 ശതമാനം
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,268 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81ലക്ഷം കടന്നു.
കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ 551 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 1,21,641 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്. 90 ലക്ഷം കടന്നു അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം. 81,37,119 ആണ് ഇന്ത്യയിലെ രോഗബാധിതർ.
രാജ്യത്തെ രോഗമുക്തി നിരക്ക് 91 ശതമാനമായി ഉയർന്നത് ആശ്വാസം നൽകുന്നുണ്ട്. അതേസമയം 1.49 ശതമാനമാണ് മരണനിരക്ക്. സെപ്റ്റംബർ മുതൽ രാജ്യത്തെ കോവിഡ് നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബർ അവസാനത്തോടെ എത്തുന്ന ഉത്സവ സീസൺ കഴിഞ്ഞാൽ രാജ്യത്ത് കോവിഡ് ബാധിതർ കുത്തനെ ഉയർന്നേക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ വിലയിരുത്തൽ.
കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. കഴിഞ്ഞ ദിവസം 6638 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 90,565 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ. മരണസംഖ്യ 1457.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. കഴിഞ്ഞദിവസം 6190 പേർകക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 127 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.