ഇന്ത്യയിൽ പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് ബാധിതർ; രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു
text_fields
ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 90,802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 42 ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 42, 04,614 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1016 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 71, 642 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.70 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 32,50,429 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.31 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8.82 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 21.72 ശതമാനമായി. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മഹാരാഷ്ട്രയിൽ മാത്രം 23, 350 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനകം 328 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,20,362 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. സെപ്തംബർ ആറു വരെ 4.95 കോടി കോവിഡ് പരിശോധനകളാണ് ഐ.സി.എം.ആർ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.