ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 55,838 പുതിയ രോഗികൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55, 838 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 77, 06,946 ആയി.
കഴിഞ്ഞ ദിവസം 702 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,16,616 ആയി. രാജ്യത്തെ മരണനിരക്ക് 1.51 ശതമാനമായി.
നിലവിൽ 7,15,812 സജീവ കേസുകളാണുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 68,74, 518 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 89.20 ആയി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയിലുള്ളതെന്നും അത് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നത് പ്രതീക്ഷ നൽകുന്നതായും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 1,59,346 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 42, 633 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.