Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 60,963​ രോഗികൾ

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 60,963​ രോഗികൾ
cancel

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിലും വൻ വർധനാവണുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 23,29,639 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 834 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 46,091ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ ഒൗദ്യോഗിക കണക്ക്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.98 ശതമാനമാണ്​.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 1639600 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 56110 പേർ ആശുപത്രി വിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 70.30 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 27.64 ശതമാനമാണ്​​. 64,3948 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​.

ആഗസ്​റ്റ്​ 11വരെയുള്ള കണക്ക്​ പ്രകാരം രാജ്യത്ത്​ 2,60,15,297 കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം 7,33,449 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testICMRIndia NewsIndia Covid​Covid 19
Next Story