Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഒരു കോടി...

രാജ്യത്ത്​ ഒരു കോടി കോവിഡ്​ ബാധിതർ; പ്രതിദിന വർധനയിൽ കുറവ്​

text_fields
bookmark_border
രാജ്യത്ത്​ ഒരു കോടി കോവിഡ്​ ബാധിതർ; പ്രതിദിന വർധനയിൽ കുറവ്​
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു കോടിയി​െലത്തി. രണ്ടുമാസമായി പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിരുന്നു. ഒരു കോടിയിലധികം കോവിഡ്​ ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ്​ ഇന്ത്യ. അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ രോഗികൾ.

രാജ്യത്ത്​ 24 മണിക്കൂറിനി​െട 25,153 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 95,50,712 പേരാണ്​ രോഗമുക്തി നേടിയത്​. 3,08,751 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ​േകാവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണത്തിലു​ം വൻ കുറവു​ണ്ടായി. 1,45,136 പേരാണ്​ ഇന്ത്യയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

യൂറോപ്പിലും അമേരിക്കയിലും കോവിഡിന്‍റെ രണ്ടാംവരവ്​ സ്​ഥിരീകരിച്ചിരുന്നു. യു.എസിൽ ​പ്രതിദിനം രണ്ടുലക്ഷത്തിലധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ബ്രസീലിൽ ദിവസവും 50,000 ത്തോളം പേർക്കും ജർമനി, യു​.കെ, ഇറ്റലി, റഷ്യ എന്നീ രാജ്യങ്ങളിൽ 20,000 ത്തോളം പേർക്കുമാണ് ​പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

സെപ്​റ്റംബറിൽ ഇന്ത്യയിൽ വൻതോതിൽ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. പ്രതിദിനം ഒരു ലക്ഷത്തോളം പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നത്​. ഒരു മാസത്തിന്​ ശേഷം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Covid death
Next Story