രാജ്യത്ത് 53,000 പുതിയ കോവിഡ് കേസുകൾ; 78 ലക്ഷം കടന്ന് കോവിഡ് ബാധിതർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,14,682 ആയി.
24 മണിക്കൂറിനിടെ 650 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,17,956 കോവിഡ് മരണങ്ങളാണുണ്ടായത്. മരണനിരക്ക് 1.51 ശതമാനമായി കുറഞ്ഞു.
അതേസമയം, രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. നിലവിൽ 680680 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 67,549 പേർ കൂടി രോഗമുക്തി നേടിതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. നിലവിൽ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 89.78 ശതമാനമാണ്. 12 ദിവസത്തിനിടെ 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10,13,82,564 സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ഐ.സി.എം.ആർ അറിയിച്ചു. ഇന്നലെ മാത്രം 12,69,479 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.