ഇന്ത്യയിൽ 32 ലക്ഷം കടന്ന് കോവിഡ് ബാധിതർ: 24 മണിക്കൂറിനിടെ 67,151പേർക്ക് രോഗബാധ
text_fields
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,151 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32,34,475 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1059 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 59,443 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.84 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 24,67,759 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 63173 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 21.87 ശതമാനമായി. 7,07,267 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
തുടർച്ചയായി പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. കോവിഡ് രോഗികളുെട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ് ഇന്ത്യയുള്ളത്. യു.എസിൽ 5,955,728 പേർക്കും ബ്രസീലിൽ 3,674,176 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.