രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിെട 86,961പുതിയ രോഗികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 86,961പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുെട എണ്ണം 54,87,581 ആയി.
കഴിഞ്ഞ ദിവസം 1130 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 87,882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.61 ശതമാനമായി കുറഞ്ഞുവെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്്.
രാജ്യത്ത് നിലവിൽ 10.03 ലക്ഷം കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. 43,96,399 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. 79.68 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്.
ഇന്ത്യയിൽ 6.50 കോടി കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. സെപ്തംബർ 20ന് 7,31,534 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.