രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 771 പേർ മരണത്തിന് കീഴടങ്ങി. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 18,03,696ആയി. കേന്ദ്ര ആരോഗ്യ കുടുംക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്.
5,79,357 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,86,203 പേർ രോഗമുക്തി നേടി. 38,135 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് ദിവസംകൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണം17 ലക്ഷത്തിൽനിന്ന് 18 ലക്ഷം കടന്നത്. ഇതിൽ 11.1 ലക്ഷം കോവിഡ് കേസുകളും ജൂെലെയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. ജൂലൈ 15നും 31നും ഇടയിൽ 7.32 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 4,41,228 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,48,843 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15,576 പേർ മരണത്തിന് കീഴടങ്ങി.
തമിഴ്നാട്ടിൽ 4,132 പേർ കോവിഡ് ബാധിച്ച് മരിച്ചു. 56,998 പേർ ചികിത്സയിലാണ്. ഡൽഹിയിൽ 10,356 പേരാണ് ചികിത്സയിലുള്ളത്. 1,23,317 പേർ രോഗമുക്തി നേടി. 4004 പേർ മരിച്ചു.
ഇന്ത്യയിൽ ഞായറാഴ്ച വരെ ആകെ നടത്തിയ കോവിഡ് പരിശോധനകൾ രണ്ട് കോടി കവിഞ്ഞു. 2,02,02,858 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ഞായറാഴ്ച മാത്രം 3,81,027 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.
അസമിൽ നിന്നുള്ള എം.എൽ.എ രകിബുൽ ഹുസൈനും രോഗബാധ കണ്ടെത്തി. അസിൽ കോവിഡ് പിടിപെടുന്ന ഏഴാമത്തെ എം.എൽ.എയാണ് രകിബുൽ ഹുസൈൻ.
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, അദ്ദേഹത്തിെൻറ മകൾ, തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.